fancy number
Posted By Editor Posted On

fancy number: യുഎഇയില്‍ നടന്ന ലേലത്തില്‍ ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ വിറ്റത് ഭീമമായ തുകയ്ക്ക്

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയില്‍ നടന്ന് ലേലത്തില്‍ ഫാന്‍സി നമ്പറുകള്‍ക്ക് വിറ്റത്് ഭീമമായ തുകയ്ക്ക്. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ വിവിധ നമ്പര്‍ പ്ലേറ്റുകള്‍ക്ക് 3.7കോടി ദിര്‍ഹം ലഭിച്ചു(fancy number). റോഡ് ഗതാഗത അതോറിറ്റി 90 ഫാന്‍സി നമ്പര്‍ പ്ലേറ്റുകളാണ് ലേലത്തില്‍ വെച്ചത്. എ.എ-13 എന്ന നമ്പറിനാണ് ഏറ്റവും കൂടുതല്‍ വില ലഭിച്ചത്. 44 ലക്ഷം ദിര്‍ഹം.യു-70 എന്ന നമ്പറിന് 30 ലക്ഷം ദിര്‍ഹമും ലഭിച്ചു. ഇസഡ്1000 എന്നത് 22 ലക്ഷം ദിര്‍ഹമിന് വിറ്റുപോയപ്പോള്‍ വി-99999 ന് 12ലക്ഷം ദിര്‍ഹം ലഭിച്ചു.  .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും
പലരും തങ്ങളുടെ ജീവിതത്തിലെ സുപ്രധാന ദിനങ്ങളെ ഓര്‍മിക്കുന്നതിന് യോജിച്ച നമ്പറുകള്‍ തേടിവന്നവരാണെന്ന് ആര്‍.ടി.എ അധികൃതര്‍ പറഞ്ഞു. ഈവര്‍ഷം ആദ്യത്തില്‍ നടന്ന ചാരിറ്റി ലേലത്തില്‍, എ.എ-8 എന്ന നമ്പര്‍ 3.5 കോടി ദിര്‍ഹമിനാണ് വിറ്റുപോയിരുന്നത്.ലോകത്തെ ഏറ്റവും വിലയേറിയ മൂന്നാമത്തെ പ്ലേറ്റ് നമ്പറായി ഇത് മാറിയിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h യു.എ.ഇയില്‍ വിവിധ സമയങ്ങളില്‍ നടത്തപ്പെടുന്ന നമ്പര്‍ പ്ലേറ്റ് ലേലങ്ങളില്‍ വലിയ പങ്കാളിത്തമാണുണ്ടാകാറുള്ളത്. ലോകത്തിലെ ഏറ്റവും വിലയേറിയ 10 നമ്പര്‍ പ്ലേറ്റുകളില്‍ എട്ടെണ്ണമെങ്കിലും രാജ്യത്ത് വിറ്റഴിഞ്ഞതാണെന്ന് അധികൃതര്‍ അവകാശപ്പെടുന്നു.

info

Comments (0)

Leave a Reply

Your email address will not be published.