expat women
Posted By Editor Posted On

expat women: യുഎഇ: ഇന്ത്യയിലുടനീളം റോഡ് യാത്ര നടത്തി മുത്തശ്ശിമാര്‍ ഉള്‍പ്പെടെയുള്ള പ്രവാസി സ്ത്രീകള്‍

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് മുത്തശ്ശിമാര്‍ ഉള്‍പ്പെടെയുള്ള പ്രവാസി സ്ത്രീകള്‍ ഇന്ത്യയിലുടനീളം റോഡ് യാത്ര നടത്തി. യുഎഇയില്‍ നിന്നുള്ള മൂന്ന് പ്രവാസി വനിതകള്‍ 30 ദിവസം കൊണ്ട് ഇന്ത്യയിലുടനീളം സഞ്ചരിച്ച് ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഓര്‍മ്മകളുമായി മടങ്ങി(expat women). ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന യാത്ര ആരംഭിക്കാന്‍ ദുബായ് നിവാസിയായ ഡോ. സുമേര സയ്യിദയ്ക്കൊപ്പം അവരുടെ അമ്മായി ലത്തീഫ ബാനുവും സുഹൃത്ത് റെജില ഹസ്സനും ചേര്‍ന്നു. നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും മൂന്ന് സ്ത്രീകള്‍, അതില്‍ രണ്ട് മുത്തശ്ശിമാര്‍, 30 ദിവസം കൊണ്ട് അവരുടെ ടൊയോട്ട എസ്യുവി വാഹനത്തില്‍ കേരളത്തില്‍ നിന്ന് കശ്മീരിലെ ലേയിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിള്‍ ചുരം ഉള്‍പ്പെടെയുള്ള അവിശ്വസനീയമായ കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കാനും ആഴത്തില്‍ വേരൂന്നിയ ഭയങ്ങളെ മറികടക്കാനും തങ്ങള്‍ക്ക് സാധിച്ചതായി അജ്മാന്‍ ആസ്ഥാനമായുള്ള ദന്തഡോക്ടര്‍ ഡോ.സുമേര പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
‘ഇന്ത്യയിലുടനീളമുള്ള യാത്രയെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരുപാട് തെറ്റിദ്ധാരണകളും ഭയങ്ങളും ഉണ്ടായിരുന്നു. അസഹിഷ്ണുതയുടെ റിപ്പോര്‍ട്ടുകള്‍ കാരണം സുരക്ഷയെക്കുറിച്ച് ഞങ്ങള്‍ ആശങ്കാകുലരായിരുന്നു, ”ഡോ സുമേര പറഞ്ഞു.”ഞങ്ങളോട് മറ്റുള്ളവര്‍ വിവേചനം കാണിക്കുമോ മോശമായി പെരുമാറുമോ എന്ന കാര്യത്തില്‍ ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ ചിന്തിച്ചത് പോലെയൊന്നും സംഭവിച്ചില്ല. യാത്രയില്‍ ഉടനീളം സ്നേഹവും സൗഹൃദവും മാത്രമേ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളൂ. മോശപ്പെട്ട രീതിയില്‍ ഒരു അനുഭവവും ഉണ്ടായിട്ടില്ല.
യാത്രയ്ക്ക് തങ്ങളുടെ കുടുംബങ്ങളില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നുവെന്ന് സ്ത്രീകള്‍ പറയുന്നു. ‘തുടക്കത്തില്‍ എന്റെ ഭര്‍ത്താവിനും അമ്മാവനും യാത്രയെ കുറിച്ച് ആശങ്ക തോന്നിയെങ്കിലും, പിന്നീട്, അവര്‍ 100 ശതമാനം പിന്തുണ നല്‍കി,’ ഡോ സുമേര പറഞ്ഞു. ‘ഗ്രാമങ്ങളില്‍ ഞങ്ങള്‍ കണ്ടുമുട്ടിയ നിരവധി സ്ത്രീകള്‍ക്ക് ഇതുപോലെ ഒരു യാത്ര പോകാന്‍ ആഗ്രഹമുണ്ട്,’ ലത്തീഫ പറഞ്ഞു. ‘ അവരെ കൂടെ കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല, എന്നാല്‍ നമ്മള്‍ മൂന്നുപേരും അവര്‍ക്ക് മാതൃകയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ അടുത്ത യാത്ര പ്ലാന്‍ ചെയ്യുന്ന തിരക്കിലാണ് ഞങ്ങള്‍’ അവര്‍ കൂട്ടിച്ചേര്‍ത്തു.

info

Comments (0)

Leave a Reply

Your email address will not be published.