wax statue
Posted By Editor Posted On

wax statue: ദുബായ്: ഷെയ്ഖ് ഹംദാന്റെ മെഴുക് പ്രതിമ നിര്‍മ്മിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യന്‍ കലാകാരന്‍

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഷെയ്ഖ് ഹംദാന്റെ മെഴുക് പ്രതിമ നിര്‍മ്മിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യന്‍ കലാകാരന്‍(wax statue). ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രതിമ 120 കിലോഗ്രാം മെഴുക് ഉപയോഗിച്ച് കൈകൊണ്ട് നിര്‍മ്മിച്ചതിനാണ് ഇന്ത്യക്കാരന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഈ നേട്ടത്തിലൂടെ അദ്ദേഹം ഇന്ത്യയുടെ വേള്‍ഡ് റെക്കോര്‍ഡ്‌സ് അംഗീകാരം നേടി.
പ്രതിമ കൊത്തിയെടുക്കാന്‍ ഒരൊറ്റ കത്തിയാണ് സക്കീര്‍ ഹുസൈന്‍ ഖാന്‍ എന്ന ഈ കലാകാരന്‍ ഉപയോഗിച്ചത്. നിലവില്‍ ദുബായില്‍ താമസിക്കുന്ന സക്കീര്‍ കിരീടാവകാശിയെ കാണണം പ്രതിമ (wax sculpture) അദ്ദേഹത്തിന് സമര്‍പ്പിക്കണം എന്ന സ്വപ്നവുമായാണ് ജീവിക്കുന്നത്. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും
”ഞാന്‍ ഷെയ്ഖ് ഹംദാന്റെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തിയുടെയും വലിയ ആരാധകനാണ്,” തന്റെ കുടുംബത്തിനും സുഹൃത്ത് ആരിഫിനും ഒപ്പം മൂന്നാമത്തെ സന്ദര്‍ശനത്തിനായി ദുബായില്‍ എത്തിയ ഖാന്‍ പറഞ്ഞു. ”ലോകമെമ്പാടുമുള്ള യുവാക്കള്‍ക്ക് ഒരു പ്രചോദനമാണ് ഷെയ്ഖ് ഹംദാന്‍. അദ്ദേഹത്തെ കിരീടാവകാശിയായി കിട്ടിയത് ദുബായിയുടെ ഭാഗ്യമാണെന്ന് ഞാന്‍ കരുതുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
രണ്ട് വര്‍ഷത്തിലേറെയായി പ്രതിമ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടെന്ന് ഇന്ത്യന്‍ നഗരമായ ബാംഗ്ലൂരില്‍ നിന്നുള്ള ഖാന്‍ പറഞ്ഞു. തന്റെ എട്ട് വയസ്സുള്ള മകന്‍ അയന്റെയും സ്വപ്‌നമാണ് അദ്ദേഹത്തെ നേരില്‍കാണുകയെന്നത്. ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനാണ് പ്രതിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്” സക്കീര്‍ വ്യക്തമാക്കി.

”ഞാന്‍ എപ്പോഴും യൂട്യൂബില്‍ കിരീടാവകാശിയുടെ വീഡിയോകള്‍ കാണാറുണ്ടായിരുന്നു. എന്റെ താല്‍പ്പര്യം കണ്ട്, എന്റെ മകനും അദ്ദേഹത്തെ കാണാന്‍ തുടങ്ങി, താമസിയാതെ അവനും ഷെയ്ഖ് ഹംദാന്റെ വലിയ ആരാധകനായി, ”ഖാന്‍ വിശദീകരിച്ചു. അപ്പോഴാണ് ദുബായ് കിരീടാവകാശിയെ കാണാനുള്ള ആഗ്രഹം കൊച്ചു അയാന്‍ പ്രകടിപ്പിച്ചത്. ”ശൈഖ് ഹംദാനെ കാണണമെന്ന് മകന്‍ പറഞ്ഞപ്പോള്‍, അത്തരമൊരു കൂടിക്കാഴ്ച യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍, അദ്ദേഹത്തിന് സമ്മാനിക്കാന്‍ ഒരു സമ്മാനം (wax statue) നല്‍കണമെന്ന് ഞാന്‍ തീരുമാനിച്ചു.” വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
2021 ഡിസംബറില്‍ ദുബായില്‍ എത്തിയ ശേഷം, ഖാനും അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്ത് ആരിഫും 38 ദിവസം അശ്രാന്ത പരിശ്രമം നടത്തി 5’8” ഉയരമുള്ള മെഴുക് പ്രതിമ പൂര്‍ത്തിയാക്കി – കിരീടാവകാശിയുടെ അത്രയും ഉയരം. ഇത് കഠിനമായ ജോലിയാണെന്ന് അദ്ദേഹം സമ്മതിച്ചു. ”മാഡം തുസാഡ് (madame tussauds statues) ഉള്‍പ്പെടെയുള്ള മെഴുക് പ്രതിമകള്‍ നിര്‍മ്മിക്കുന്ന മിക്ക സ്ഥലങ്ങളിലും അവര്‍ അച്ചുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ പ്രതിമയുടെ എല്ലാ വിശദാംശങ്ങളും ഞാന്‍ കൈകൊണ്ട് കൊത്തിയെടുത്തവയാണ്,” ഖാന്‍ വെളിപ്പെടുത്തി.

info


Comments (0)

Leave a Reply

Your email address will not be published.