tourist visa
Posted By Editor Posted On

tourist visa: യുഎഇ: മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസ എളുപ്പത്തില്‍; നടപടികള്‍ ലളിതമാക്കി അധികൃതര്‍

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: പുതിയ മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസ നടപടികള്‍ ലളിതമാക്കി യുഎഇ. വിദേശികള്‍ക്ക് 5 വര്‍ഷം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസ എളുപ്പത്തില്‍ ലഭിക്കും(tourist visa). ഒരു വര്‍ഷം പരമാവധി 90 ദിവസം യുഎഇയില്‍ താമസിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ വീസ. പരിഷ്‌കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിലാകുന്ന ഒക്ടോബര്‍ 3 മുതലാണ് ദീര്‍ഘകാലാവധിയുള്ള ടൂറിസ്റ്റ് വീസ അപേക്ഷകര്‍ക്ക് നല്‍കുക. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും
വിസ ലഭിച്ചാല്‍ 90 ദിവസം വരെ തുടര്‍ച്ചയായി രാജ്യത്ത് തങ്ങാം. ഒരു വര്‍ഷത്തിനിടയ്ക്ക് ഇതില്‍ കൂടുതല്‍ ദിവസം കഴിയണമെന്നുള്ളവര്‍ക്ക് പുതുക്കാനും അവസരമുണ്ട്. ഈ വിസയില്‍ പരമാവധി താമസിക്കാന്‍ കഴിയുന്നത് 180 ദിവസമാണ്. എന്നാല്‍, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് അതോറിറ്റിയുടെ പ്രത്യേക അനുമതി ഉള്ളവരെ ഈ പൊതു വിനോദ വിസ നിയമത്തില്‍ നിന്ന് ഒഴിവാക്കും. ഏതു സാഹചര്യത്തിലാണെങ്കിലും ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ വിസ ലഭിച്ചവര്‍ രാജ്യം വിടണമെന്നാണു ചട്ടം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
രാജ്യം വിടാതെ തന്നെ രണ്ടു തവണ പുതുക്കാന്‍ സാധിക്കുന്ന വിസയാണിത്.
4,000 ഡോളറിനു (3 ലക്ഷം രൂപ) തുല്യമായ ബാങ്ക് ബാലന്‍സുണ്ടെങ്കില്‍ വിസയ്ക്ക് അപേക്ഷിക്കാം. വിസ അപേക്ഷ സമര്‍പ്പിക്കുന്നതിന്റെ മുന്‍പുള്ള 6 മാസത്തെ ബാങ്ക് ഇടപാട് രേഖകളാകും അപേക്ഷയോടൊപ്പം പരിഗണിക്കുക. 3 ലക്ഷം രൂപ ബാങ്ക് ഗാരന്റിയായും സമര്‍പ്പിക്കണം. ആരോഗ്യ ഇന്‍ഷുറന്‍സും എടുത്തിരിക്കണം. ഇത്രയും രേഖകള്‍ ഉണ്ടെങ്കില്‍ കളര്‍ ഫോട്ടോക്കൊപ്പം പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് കൂടി നല്‍കി അപേക്ഷിച്ചാല്‍ വീസ ലഭിക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി.
5 വര്‍ഷത്തിനിടെ എത്ര തവണ വേണമെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനു തടസ്സമില്ല. എത്ര തവണ പ്രവേശിച്ചാലും പരമാവധി ദിവസങ്ങള്‍ 180ല്‍ കൂടാന്‍ പാടില്ലെന്നു മാത്രം. കാലാവധിയില്‍ വൈവിധ്യമുള്ള വിവിധതരം സന്ദര്‍ശക വീസകള്‍ ഒക്ടോബര്‍ മുതല്‍ അപേക്ഷകര്‍ക്ക് നല്‍കും.

info

Comments (0)

Leave a Reply

Your email address will not be published.