tiktok videos online
Posted By Editor Editor Posted On

tiktok videos online: യുഎഇ: ടിക് ടോക്കിലൂടെ മലയാളികളെ നിര്‍ത്താതെ ചിരിപ്പിച്ച് നൗഫലും കരീമും

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഷാര്‍ജ : ടിക് ടോക്കിലൂടെ മലയാളികളെ നിര്‍ത്താതെ ചിരിപ്പിച്ച് നൗഫലും കരീമും. ടിക് ടോക് ലൈവിലൂടെ പ്രവാസി മലയാളികള്‍ക്കിടയില്‍ സുപരിചിതരാണ് ഇരുവരും(tiktok videos online). വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് സോഷ്യല്‍ മീഡിയയിലൂടെ ഒന്നിച്ച ഈ സുഹൃത്തുക്കള്‍ക്ക് ആരാധകരും ഏറെയാണ്. നര്‍മംകലര്‍ത്തി നാട്ടുവര്‍ത്തമാനങ്ങളും വീട്ടുകാര്യങ്ങളും കൊച്ചുകൊച്ചുസന്തോഷങ്ങളും പങ്കിടുന്ന നൗഫലിന്റെയും കരീമിന്റെയും ടിക് ടോക് വീഡിയോ മലയാളികള്‍ക്കിടയില്‍ ‘സൂപ്പര്‍ ഹിറ്റ്’ ആണ്. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും
നാദാപുരം സ്വദേശി നൗഫല്‍ പോളാണ്ടിയില്‍, മലപ്പുറം വളാഞ്ചേരി സ്വദേശി കരീം എന്നിവര്‍ ചേര്‍ന്നാണ് വെറുമൊരു നേരമ്പോക്കിന് തുടങ്ങിയ ടിക് ടോക് ലൈവ് ദിവസങ്ങള്‍ക്കകം പ്രിയങ്കരമായിത്തീര്‍ന്നത്(tiktok live video). കരീമിനെ ‘വെട്ടിരുമ്പ് കരീം’ എന്നും നൗഫലിനെ ‘മിസ്രിയ നൗഫല്‍’ എന്നുമാണ് ഇരുവരും സ്വയംവീഡിയോയില്‍ പരിചയപ്പെടുത്തുന്നത്. അങ്ങനെ അറിയപ്പെടാനാണ് ഇരുവര്‍ക്കുമിഷ്ടവും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
സാമൂഹിക മാധ്യമങ്ങളിലൂടെ സുഹൃത്തുക്കളായ നൗഫലും കരീമും പിന്നീട് പരസ്പരം വിട്ടുപിരിയാന്‍ സാധിക്കാത്ത ‘ചങ്ക് സൗഹൃദ’മായി മാറി. ഇവര്‍ക്കൊപ്പം അമേരിക്കയില്‍നിന്ന് ‘ജിപ്പൂട്ടി’ എന്നുവിളിക്കുന്ന എറണാകുളം സ്വദേശിനിയും ടിക് ടോകിലെത്താറുണ്ട്. ‘മുറി ഇംഗ്ലീഷ്’ പറഞ്ഞ് ബുദ്ധിമുട്ടുന്നതുകൊണ്ട് ഇംഗ്ലീഷ് പഠിപ്പിക്കാന്‍കൂടിയാണ് ജിപ്പൂട്ടിയും കൂടെക്കൂടിയതെന്ന് നൗഫല്‍ പറഞ്ഞു(views for tiktok).
14 വര്‍ഷമായി ഉമ്മുല്‍ഖുവൈനില്‍ അഷറഫ് എന്ന ബന്ധുവിനൊപ്പം റെസ്റ്റോറന്റ് നടത്തുകയാണ് നൗഫല്‍. രാത്രി ഒരുമണിക്കുശേഷം ജോലികഴിഞ്ഞാണ് നൗഫല്‍ ടിക് ടോക് ലൈവ് ചെയ്യുന്നത്. കുവൈത്തില്‍ ഡ്രൈവറും എ.സി. മെക്കാനിക്കുമായി ജോലിചെയ്യുന്ന കരീം വാഹനത്തിലിരുന്നുകൊണ്ടാണ് കൂടുതലും ടിക് ടോക്കിലെത്തുന്നത്. ദിവസവും ഒരുമണിക്കൂറിലേറെനേരം ഇരുവരും ലൈവിലെത്താറുണ്ട്.

info

info

Comments (0)

Leave a Reply

Your email address will not be published.