onam bumper
Posted By Editor Posted On

onam bumper: കേരള ഓണം ബംപറിന്റെ 25 കോടി ഓട്ടോ ഡ്രൈവറിന്; ഭാഗ്യം തേടിയെത്തിയത് ജോലിക്കായി വിദേശത്ത് പോകാനിരിക്കെ

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് തിരുവനന്തപുരം: ഈ വര്‍ഷത്തെ തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം TJ 750605 ടിക്കറ്റ് നമ്പരിന് ഒന്നാം സമ്മാനം ലഭിച്ചു. തിരുവനന്തപുരത്തെ തങ്കരാജ് ഏജന്‍സിയാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം TG 270912 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു.
തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഓട്ടോ ഡ്രൈവറായ അനൂപ് ജോലിക്കായി മലേഷ്യയിലേക്ക് പോകാന്‍ തയാറെടുക്കുമ്പോഴാണ് ഓണം ബംപറിന്റെ ഭാഗ്യമെത്തിയത്. പണം ഇല്ലാത്തതിനാല്‍ മകന്റെ കുടുക്ക പൊട്ടിച്ച് എടുത്ത ടിക്കറ്റിനാണ് സമ്മാനമടിച്ചതെന്ന് അനൂപ് മാധ്യമങ്ങളോടു പറഞ്ഞു. ഓട്ടോ ഡ്രൈവറാണ് അനൂപ്. ശനിയാഴ്ച രാത്രി എടുത്ത TJ 750605 എന്ന ടിക്കറ്റിനാണ് ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 25 കോടി രൂപ ലഭിച്ചത്. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും
‘ബംപര്‍ അടിച്ചെന്നു വിശ്വസിക്കാനാകുന്നില്ല. അറിഞ്ഞ ഉടന്‍ തന്നെ എല്ലാവരെയും വിളിച്ച് അറിയിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് ടിക്കറ്റെടുത്തത്. അന്‍പത് രൂപ കുറവുണ്ടായിരുന്നതിനാല്‍ ടിക്കറ്റെടുക്കേണ്ട എന്നു കരുതിയതാണ്. പിന്നെ കൊച്ചിന്റെ കുടുക്കപൊട്ടിച്ച പണം കൊണ്ടാണ് ലോട്ടറി എടുത്തത്. ഒറ്റ ടിക്കറ്റേ എടുത്തിരുന്നുള്ളൂ.’- ബംപര്‍ ജേതാവ് അനൂപ് പറഞ്ഞു.
തങ്കരാജ് ലോട്ടറി ഏജന്‍സി പഴവങ്ങാടിയില്‍ വിറ്റ ടിക്കറ്റാണിത്. ഒന്നാം സമ്മാന ജേതാവിന് 10% ഏജന്‍സി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h

സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ തിരുവോണം ബംപര്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാം സമ്മാനത്തുകയുമായിട്ടാണ് എത്തിയിട്ടുള്ളത്. 25 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം. അഞ്ചു കോടിയാണ് രണ്ടാം സമ്മാനം. 10 പേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനമാണ് മറ്റൊരു ആകര്‍ഷണീയത. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ keralalotteries.com ല്‍ ഫലം പ്രസിദ്ധീകരിക്കും.
സമ്മാന വിവരങ്ങള്‍
ഒന്നാം സമ്മാനം- 25 കോടി
രണ്ടാം സമ്മാനം- 5 കോടി
മൂന്നാം സമ്മാനം – 10 കോടി (1 കോടി വീതം 10 പേര്‍ക്ക്)
നാലാം സമ്മാനം – ഒരു ലക്ഷം വീതം 90 പേര്‍ക്ക്
അഞ്ചാം സമ്മാനം – 5000 രൂപ വീതം 72,000 പേര്‍ക്ക്
ഇതിനു പുറമേ 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബംപറിലുണ്ട്.

info

Comments (0)

Leave a Reply

Your email address will not be published.