health authority
Posted By Editor Posted On

health authority: യുഎഇയില്‍ പ്രമേഹരോഗികള്‍ക്ക് സമ്മാനപദ്ധതി; പ്രമേഹം കുറച്ചാല്‍ വന്‍തുക സമ്മാനം നേടാം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയില്‍ ആദ്യമായി പ്രമേഹരോഗികള്‍ക്ക് സമ്മാനപദ്ധതിയുമായി അധികൃതര്‍. പ്രമേഹം കുറച്ചാല്‍ വന്‍തുക സമ്മാനം നല്‍കുന്ന പദ്ധതിക്ക് റാസല്‍ഖൈമ ആരംഭം കുറിക്കുന്നു(health authority). ജീവിതശൈലിയില്‍ മാറ്റം വരുത്തി 20,000 ദിര്‍ഹം വിലമതിക്കുന്ന വ്യത്യസ്ത സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ലഭിക്കുക. ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയവുമായി സഹകരിച്ച് റാക് ആശുപത്രി നടത്തുന്ന മത്സരത്തില്‍ പ്രമേഹരോഗികളുടെ എച്ച്.ബി.എ. 1സി അളവ്, ബി.എം.ഐ. എന്നിവ കുറച്ച് അതുവഴി രോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും
സെപ്റ്റംബര്‍ 24 മുതല്‍ ഡിസംബര്‍ 20 വരെ 12 ആഴ്ചത്തെ പരിപാടിയില്‍ മത്സരാര്‍ഥികളുടെ പ്രമേഹനില തുടക്കത്തിലും അവസാനത്തിലുമായി രണ്ടുതവണ വിലയിരുത്തും. വ്യായാമം, ഭക്ഷണശീലങ്ങള്‍ എന്നിവയുള്‍പ്പെടെ നിത്യജീവിതത്തിലെ ആരോഗ്യശീലങ്ങളുടെ അടിസ്ഥാനത്തില്‍ പോയന്റുകള്‍ നല്‍കും. മികച്ചതും ആരോഗ്യപരവുമായ ജീവിതശൈലി തിരഞ്ഞെടുത്തവര്‍, എച്ച്.ബി.എ. വണ്‍ സി അളവ്, ബി.എം.ഐ. എന്നിവയുടെ അളവില്‍ വരുത്തിയ കുറവ് തുടങ്ങിയവ അടിസ്ഥാനമാക്കിയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
പ്രമേഹ രോഗികള്‍ക്കായുള്ള ഈ മത്സര പരിപാടിയില്‍ എച്ച്.ബി.എ. 1സി.യുടെ അളവ് 5.7-ഉം അതില്‍ കൂടുതലുമുള്ളവര്‍ക്കുമാണ് പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. ഫിസിക്കല്‍ വിഭാഗത്തില്‍ പങ്കെടുക്കുന്നവര്‍ സെപ്റ്റംബര്‍ 24, 25 തീയതികളില്‍ റാക് ആശുപത്രിയില്‍ നേരിട്ടെത്തിയും വെര്‍ച്വല്‍ മത്സരാര്‍ഥികള്‍ സൗകര്യമനുസരിച്ച് ക്ലിനിക്കുകള്‍ തിരഞ്ഞെടുത്ത് പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്യണം.
‘ഫിസിക്കല്‍’ വിഭാഗത്തിലെ ആദ്യ മൂന്ന് വിജയികള്‍ക്ക് യഥാക്രമം 5,000 ദിര്‍ഹം, 3,000 ദിര്‍ഹം, 2,000 ദിര്‍ഹം എന്നിങ്ങനെ തുകകള്‍ സമ്മാനമായി ലഭിക്കും. റാക് ആശുപത്രിനല്‍കുന്ന അനേകം സമ്മാനങ്ങളാണ് ‘വെര്‍ച്ച്വല്‍’ വിഭാഗത്തിലെ ആദ്യ മൂന്നുവിജയികളെ കാത്തിരിക്കുന്നത്. കൂടാതെ പരിപാടിയില്‍ പങ്കെടുക്കുന്ന ആദ്യ 100 പേര്‍ക്ക് സാക്ഷ്യപത്രങ്ങളും നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആര്‍.എ.കെ. ഡയബറ്റീസ് ചലഞ്ച് 2022 എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

info

Comments (0)

Leave a Reply

Your email address will not be published.