cricket uae
Posted By Editor Posted On

cricket uae: ട്വന്റി20 ലോകകപ്പ്: യുഎഇ നായകന്റെ തൊപ്പി ഈ മലയാളി താരം ധരിക്കും

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: ട്വന്റി20 ലോകകപ്പില്‍ യുഎഇയെ നയിക്കുന്നത് മലയാളിയായ സി.പി റിസ്‌വാന്‍. ഇതാദ്യമാണ് ലോകകപ്പില്‍ ഒരു മലയാളി താരം ക്യാപ്റ്റനാകുന്നത്. കണ്ണൂര്‍ തലശ്ശേരി സൈദാര്‍പള്ളി സ്വദേശിയായ യുവതാരം ഓസ്‌ട്രേലിയയില്‍ അടുത്തമാസം നടക്കുന്ന ലോക കപ്പില്‍ നായകന്റെ തൊപ്പി ധരിക്കും(cricket uae).
കുടുംബ സമേതം യുഎഇയില്‍ താമസിക്കുന്ന റിസ്വാന്‍ അബ്ദുല്‍ റൗഫ്‌നസ്രീന്‍ റൗഫ് ദമ്പതികളുടെ മകനാണ്. 2019 നേപ്പാളിനെതിരെയാണു രാജ്യാന്തര ഏക ദിനത്തില്‍ അരങ്ങേറിയത്. ഇതേ പരമ്പരയില്‍ ട്വന്റി 20യിലും അരങ്ങേറ്റം കുറിച്ചു. 29 ഏകദിനങ്ങളില്‍ 736 റണ്‍സാണ് ഇതുവരെയുള്ള സമ്പാദ്യം. 7 ട്വന്റി 20 മത്സരങ്ങളില്‍ 100 റണ്‍സും സമ്പാദിച്ചു. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

അതേസമയം മലയാളി കളിക്കാരായ ബാസില്‍ ഹമീദും അലിഷാന്‍ ഷറഫുവും 15 അംഗ ടീമില്‍ ഇടം നേടിയിട്ടുണ്ട്. വിഷ്ണു സുകുമാരനെ റിസര്‍വ് സ്‌ക്വാര്‍ഡില്‍ ഉള്‍പ്പെടുത്തി. അതേസമയം, മുതിര്‍ന്ന താരം രോഹന്‍ മുസ്തഫക്ക് ടീമില്‍ ഇടം ലഭിച്ചില്ല. ലോകകപ്പിനു മുന്നോടിയായി ഈ മാസം 25 മുതല്‍ യുഎഇ ബംഗ്ലദേശിനെതിരെ രണ്ട് ട്വന്റി20 മല്‍സരങ്ങള്‍ കളിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
ദുബായില്‍ നടന്ന ഏഷ്യാ കപ്പ് 2022 യോഗ്യതാ മത്സരത്തിലും റിസ്‌വാന്‍ റൗഫായിരുന്നു യുഎഇയെ നയിച്ചത്. ഒക്ടോബര്‍ 14ന് ആരംഭിക്കുന്ന ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിലായിരിക്കും യുഎഇ ആദ്യം കളിക്കുക. എ ഗ്രൂപ്പില്‍ ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ്, നമീബിയ എന്നീ ടീമുകളാണ് യുഎഇയുടെ കൂടെ മത്സരിക്കുക.

യുഎഇ ലോകകപ്പ് ടീം: സി.പി. റിസ്‌വാന്‍ (ക്യാപ്റ്റന്‍), വൃഥ്യ അരവിന്ദ് (വൈസ് ക്യാപ്റ്റന്‍), ചിരാങ് സുരി, മുഹമ്മദ് വസീം, ബാസില്‍ ഹമീദ്, ആര്യന്‍ ലഖ്‌റ, സവാര്‍ ഫരീദ്, ഖാഷിപ് ദൗദ്, കാര്‍ത്തിക് മേയ്യപ്പന്‍, അഹമ്മദ് റാസ, സഹൂര്‍ ഖാന്‍, ജുനൈദ് സിദ്ധിഖ്, സാബീര്‍ അലി, അലിഷാന്‍ ഷറഫു, അയാന്‍ ഖാന്‍.
റിസര്‍വ്: സുല്‍ത്താന്‍ അഹമ്മദ്, ഫഹദ് നവാസ്, വിഷ്ണു സുകുമാരന്‍, ആദിത്യ ഷെട്ടി, സന്‍ച്ചിത് ശര്‍മ. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
മല്‍സരത്തിന് യോഗ്യത നേടിയത് യുഎഇ ക്രിക്കറ്റിന് പുതിയൊരു നാഴികകല്ലാണ് എമിറേറ്റ്‌സ് ക്രിക്കറ്റ് സെക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. തയ്ബ് കമാലി പറഞ്ഞു. ടീമിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കട്ടേ എന്നും അദ്ദേഹം ആശംസിച്ചു.

info

Comments (0)

Leave a Reply

Your email address will not be published.