al adheed dubai court
Posted By Editor Posted On

al adheed dubai court: ദുബായ്: കമ്പനിയില്‍ നിന്ന് ഭീമമായ തുക മോഷ്ടിച്ച അക്കൗണ്ടന്റിന് ശിക്ഷ

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായിലെ പുകയില വ്യാപാര കമ്പനിയില്‍ നിന്ന് 5 മില്യണ്‍ ദിര്‍ഹം മോഷ്ടിച്ച അക്കൗണ്ടന്റിനും സഹോദരനും അഞ്ച് വര്‍ഷം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു(al adheed dubai court). കമ്പനിയില്‍ ജോലി ചെയ്തിരുന്ന അക്കൗണ്ടന്റ് കാഷ്യറെ കബളിപ്പിച്ച് താക്കോലും സേഫ് കാര്‍ഡും കൈക്കലാക്കിയാണ് മോഷണം നടത്തിയത്. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും
കഴിഞ്ഞ മാര്‍ച്ചിലാണ് കേസിന്റെ തുടക്കം. ദുബായ് സിലിക്കണ്‍ ഒയാസിസില്‍ സ്ഥിതി ചെയ്യുന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു നിക്ഷേപകന്‍, കമ്പനി പര്‍ച്ചേസുകള്‍ക്ക് പണം നല്‍കുന്നതിനായി സേഫില്‍ നിന്ന് കുറച്ച് പണം കൊണ്ടുവരാന്‍ കാഷ്യറോട് ആവശ്യപ്പെട്ടു. സേഫ് പരിശോധിച്ചപ്പോഴാണ് കാഷ്യര്‍ പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടര്‍ന്ന് നിരീക്ഷണ ക്യാമറകള്‍ പരിശോധിക്കാന്‍ കമ്പനിയുടെ സുരക്ഷാ സംഘത്തെ വിളിച്ചു. ജോലി സമയത്തിന് ശേഷം രണ്ട് പേര്‍ സേഫിന്റെ മുറിയില്‍ കയറിയതായി ദൃശ്യങ്ങളില്‍ വ്യക്തമായി(dubai high court of justice). പിന്നീട് പോലീസില്‍ വിവരമറിയിക്കുകയും ദൃശ്യങ്ങള്‍ പോലീസിന് കൈമാറുകയും ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
പൊലീസ് പിടികൂടിയ പ്രതികള്‍ ചോദ്യം ചെയ്യലില്‍ സേഫില്‍ നിന്ന് പണം മോഷ്ടിച്ചതായി സമ്മതിച്ചു. കമ്പനിയിലെ അക്കൗണ്ടന്റായ മുഖ്യ പ്രതി 1.2 മില്യണ്‍ ദിര്‍ഹവും ആഭരണങ്ങളും കമ്പ്യൂട്ടറുകളും കൈവശം വച്ചിരുന്നതായും പോലീസ് അറിയിച്ചു. കാഷ്യറിന്റെ താക്കോലും സേഫ് കാര്‍ഡും സഹോദരന്റെ സഹായത്തോടെ പകര്‍ത്തിയാണ് ഇയാള്‍ കുറ്റകൃത്യം നടത്തിയത്. ബന്ധുവിന് പണത്തിന്റെ ഒരു ഭാഗം അയച്ചതായി പ്രതികള്‍ സമ്മതിച്ചു. ദുബായ് ക്രിമിനല്‍ കോടതി (criminal case in dubai) ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തി അഞ്ച് വര്‍ഷത്തെ തടവിനും നാടുകടത്താനും ശിക്ഷിച്ചു. മോഷ്ടിച്ച തുക ഒരുമിച്ച് നല്‍കാനും കോടതി ഉത്തരവിട്ടു.

info

Comments (0)

Leave a Reply

Your email address will not be published.