air india express website
Posted By Editor Posted On

air india express website: കൊച്ചിയിലേക്ക് പറക്കാന്‍ തുടങ്ങവെ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ തീപടര്‍ന്ന സംഭവം; 90 സെക്കന്‍ഡില്‍ അണച്ചു, അഭിനന്ദനം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് കഴിഞ്ഞ ദിവസം പറന്നുയരാന്‍ തുടങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എന്‍ജിനില്‍ തീയും പുകയും ഉയര്‍ന്ന സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നത് അതിവേഗത്തില്‍(air india express website). മസ്‌കത്തില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തില്‍ നിന്നാണ് തീയും പുകയും ഉയര്‍ന്നത്. കൃത്യസമയത്ത് നടപടിയെടുത്തതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും 90 സെക്കന്‍ഡിനുള്ളില്‍ മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലെ അഗ്‌നിശമനസേനാ സംഘത്തിന് വിമാന എന്‍ജിനിലുണ്ടായ തീപിടിത്തം അണക്കുവാനും നിയന്ത്രണവിധേയമാക്കുവാനും കഴിഞ്ഞുവെന്ന് ഒമാന്‍ എയര്‍പ്പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
വിമാനം പുറപ്പെടുന്നതിന് മുന്‍പായി ടാക്‌സി വേയിലേക്കു നീങ്ങുമ്പോള്‍ മറ്റൊരു വിമാനമാണ് ഒരു എന്‍ജിനില്‍ നിന്നു പുക ഉയരുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയതെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. കോക്പിറ്റില്‍ നിന്ന് ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, മുന്‍ കരുതലായി വിമാനത്തിന്റെ ടേക്ക് ഓഫ് നിര്‍ത്തി വയ്ക്കുകയും യാത്രക്കാരെ എമര്‍ജന്‍സി വാതില്‍ വഴി പുറത്തിറക്കുകയും ചെയ്തു. അഗ്‌നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ വിമാനത്തിന് മുകളിലേക്ക് വെള്ളം ചീറ്റി തീപടരുന്നതു തടഞ്ഞതായും എയര്‍ ഇന്ത്യ വിശദീകരിച്ചിരുന്നു.

ഇതിനു നേതൃത്വം നല്‍കിയ അഗ്‌നിശമനസേനാ സംഘത്തെ അഭിനന്ദിച്ച് ഒമാന്‍ എയര്‍പ്പോര്‍ട്ട് അധികൃതര്‍ സന്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. ‘മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലെ അഗ്‌നിശമനസേനാ സംഘത്തെ കുറിച്ച് വലിയ അഭിമാനമുണ്ട്. സെപ്തംബര്‍ 14നു വിമാനത്തിന്റെ എന്‍ജിനിലുണ്ടായ തീ അണക്കുവാനും നിയന്ത്രണവിധേയമാക്കുവാനും കേവലം 90 സെക്കന്‍ഡു മാത്രമാണ് എടുത്തത്. വളരെ മികച്ച പ്രവര്‍ത്തനമാണിത്’- ഒമാന്‍ എയര്‍പ്പോര്‍ട്ട് അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
സെപ്റ്റംബര്‍ 14ന് മസ്‌കത്ത് വിമാനത്താവളത്തിലായിരുന്നു സംഭവം. 141 യാത്രക്കാരും 4 കൈക്കുഞ്ഞുങ്ങളും 6 ജീവനക്കാരുമായി പ്രാദേശിക സമയം രാവിലെ 11.30നാണ് എഎക്‌സ് 442 വിമാനം കൊച്ചിയിലേക്ക് പറക്കാനൊരുങ്ങിയത്. ടേക്ക് ഓഫിനായി നീങ്ങുന്നതിനിടെ ഇടതുവശത്തെ എന്‍ജിനില്‍ നിന്നു കനത്ത പുക ഉയരുകയായിരുന്നു. റണ്‍വേയിലേക്കുള്ള വഴിയില്‍ വിമാനം ഉടന്‍ നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചു. എമര്‍ജന്‍സി വാതിലിലൂടെ ഇറങ്ങവെ 14 യാത്രക്കാര്‍ക്കു നിസാര പരുക്കേറ്റിരുന്നു.

info

Comments (0)

Leave a Reply

Your email address will not be published.