Posted By Editor111 Posted On

sharjah police; പതിമൂന്നാം നിലയിലെ ജനലിൽ തൂങ്ങിക്കിടന്ന കുട്ടിയെ രക്ഷിച്ച രണ്ട് പേരെ ഷാർജ പൊലീസ് ആദരിച്ചു

ഷാർജ : പതിമൂന്നാം നിലയിലെ ജനലിൽ തൂങ്ങിക്കിടക്കുന്ന കുട്ടിയെ രക്ഷിക്കാൻ സഹായിച്ച വാച്ച്മാനെയും വഴിയാത്രക്കാരനെയും ഷാർജ പോലീസ് ആദരിച്ചു.ബുധനാഴ്ച ഷാർജയിലെ അൽ താവൂൺ ഏരിയയിലെ കെട്ടിടത്തിലാണ് സംഭവം നടന്നത്.5 വയസ്സുള്ള കുട്ടി ജനാലയിൽ കുടുങ്ങുകയായിരുന്നു. നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ആളുകൾ സംഭവം കണ്ടതോടെ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു

സംഭവത്തിൽ കെട്ടിടത്തിന്റെ വാച്ച്മാൻ നേപ്പാൾ സ്വദേശി മുഹമ്മദ് റഹ്മത്തുല്ലയെയും വഴിയാത്രക്കാരനായ ആദിൽ അബ്ദുൽ ഹഫീസിനെയുമാണ് ഷാർജ പോലീസ് തലവനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ആദരിച്ചത്. ഇരുവരും പ്രവാസികളാണ്.ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സറി അൽ ഷംസി ഇരുവർക്കും ഉപഹാരം നൽകി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h  രണ്ടുപേരും മനോധൈര്യം കൈവിടാതെ വീരകൃത്യമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

ഫ്ലാറ്റിന്റെ ജനാലയിൽ അപകടകരമായി തൂങ്ങിക്കിടന്ന കുട്ടിയെ കെട്ടിടത്തിന് അരികിലൂടെ നടന്നുപോവുകയായിരുന്ന ആദിൽ അബ്ദുൽ ഹഫീസ് കണ്ടു. ഉടൻ കുട്ടിയെ രക്ഷിക്കാൻ 13-ാം നിലയിലേക്ക് പോവുകയും ചെയ്തു. വീടിന്റെ വാതിലിൽ മുട്ടിയെങ്കിലും , ആരും തുറന്നില്ല. തുടർന്ന് കുട്ടിയുടെ പിതാവിനെ ഫോൺ ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ അനുവാദത്തോടെ വാതിൽ തകർത്ത് തൂങ്ങികിടന്ന കുട്ടിയെ ശ്രദ്ധയോടെ രക്ഷപ്പെടുത്തുകയായിരുന്നു.അപ്പോഴേക്കും പോലീസ് പട്രോളിംഗും ആംബുലൻസുകളും കുട്ടിയുടെ അമ്മയും സ്ഥലത്ത് എത്തിയതായും ഹഫീസ് പറഞ്ഞു.

കുട്ടി നിലത്തുവീണാൽ പരിക്ക് പറ്റാതിരിക്കാനായി പുതപ്പും മെത്തയുമായി തയ്യാറാകാൻ വാച്ച് മാൻ മറ്റുള്ളവരെ അറിയിക്കുകയുണ്ടായി. അഞ്ചു വയസ്സുള്ള സിറിയൻ സ്വദേശിയായ ബാലനാണ് അൽഭുതകരമായി രക്ഷപ്പെട്ടത്. കുട്ടി ഉറങ്ങി കിടക്കുമ്പോൾ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ താഴെയുള്ള കടയിലേക്ക് പോയതായിരുന്നു മാതാവ്. എന്നാൽ, ഈ സമയം കുട്ടി ഉറക്കമുണർന്നു. മാതാവിനെ തിരഞ്ഞ കുഞ്ഞ് ജനൽ വഴി പുറത്തേക്ക് പോകാമെന്ന് കരുതി അവിടേക്ക് കയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

സംഭവ സ്ഥലം സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. എല്ലാ ജനാലകളും നിർമ്മിച്ചിരിക്കുന്നത് അധികാരികൾ പറഞ്ഞ പ്രകാരം തന്നെയാണ്. യാതൊരു നിയമലംഘനവും കണ്ടെത്തിയില്ലെന്നും അതിനാൽ കേസ് എടുത്തിട്ടില്ലെന്നും അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published.