mio law firm dubai
Posted By Editor Posted On

mio law firm dubai: യുഎഇയില്‍ സുപ്രധാന നിയമം ഒക്ടോബര്‍ 3 മുതല്‍; ഇക്കാര്യം നിര്‍ബന്ധമായും അറിഞ്ഞിരിക്കുക

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: യുഎഇയില്‍ സുപ്രധാന നിയമം ഒക്ടോബര്‍ 3 മുതല്‍ പ്രാബല്യത്തില്‍ വരുന്നു. പരിഷ്‌കരിച്ച താമസ കുടിയേറ്റ നിയമപ്രകാരമുള്ള മുന്നറിയിപ്പ് അധികൃതര്‍ പുറത്തുവിട്ടു(mio law firm dubai). നാടുകടത്താനുള്ള ചെലവ് അനധികൃത കുടിയേറ്റക്കാര്‍ സ്വയം വഹിക്കണമെന്നു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് അതോറിറ്റി അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
നാടുകടത്തുന്ന 4 സാഹചര്യങ്ങള്‍
യാത്രാ രേഖകള്‍ ഇല്ലാത്തവര്‍ – ഔദ്യോഗിക രേഖകളില്ലാതെ രാജ്യത്തേക്ക് കപ്പല്‍ വഴി നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നവരാണ് നാടുകടത്തപ്പെടുന്നവരില്‍ മുന്നില്‍.
വീസ കാലാവധി കഴിഞ്ഞവര്‍ – ലഭിച്ച വീസകളുടെയും എന്‍ട്രി പെര്‍മിറ്റുകളുടെയും കാലാവധി കഴിഞ്ഞിട്ടു രാജ്യം വിടാത്തവരെയും നാടു കടത്തും. നിശ്ചിത സമയ പരിധിക്കുള്ളില്‍ വീസ പുതുക്കാത്തതു താമസ – കുടിയേറ്റ നിയമലംഘനമാണ്. വീസകള്‍ സമയ ബന്ധിതമായി പുതുക്കാത്തവര്‍ രാജ്യം വിടണം.
വിവിധ കേസുകളില്‍ അകടപ്പെടുന്നവര്‍ – രാജ്യത്ത് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷാ കാലാവധിക്കു ശേഷം നാടു കടത്തും. അവര്‍ക്ക് വീസ കാലാവധി ബാക്കിയുണ്ടെങ്കിലും നാടു കടത്തും.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ – ഏതു തരം ദേശ വിരുദ്ധ പ്രവര്‍ത്തനമാണെങ്കിലും രാജ്യത്ത് തുടരാന്‍ അനുവദിക്കില്ല.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള പരാമര്‍ശങ്ങള്‍ പോലും നാടുകടത്തലിന് കാരണമാകാം.

അതേസമയം, നാടു കടത്താന്‍ വിധിക്കപ്പെട്ടവര്‍ക്കു ചില സന്ദര്‍ഭങ്ങളില്‍ നിയമാനുസരണം രാജ്യത്തു തുടരാന്‍ അവസരമുണ്ട്. അനുയോജ്യമായ സ്‌പോണ്‍സറെ കണ്ടെത്തി രാജ്യത്തു തുടരുന്നതിനുള്ള അവസരമാണിത്. ഇത്തരത്തില്‍ 3 മാസം വരെ സമയം അനുവദിക്കും. അനധികൃത താമസക്കാനായ ഒരാളെ നാടുകടത്തുമ്പോള്‍ ആശ്രിത വീസക്കാരുണ്ടെങ്കില്‍ അവരും രാജ്യം വിടണം. നാടുകടത്താനുള്ള ചെലവ് ഈടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തൊഴിലുടമയില്‍ നിന്ന് ഈടാക്കും.
അതിനും സാധിക്കാതെ വരുമ്പോള്‍ മാത്രമേ ഫെഡറല്‍ അതോറിറ്റി ചെലവുകള്‍ വഹിക്കൂ. നാടുകടത്തല്‍ മൂലം ഒരു വ്യക്തിക്ക് ഉപജീവനമാര്‍ഗം ഇല്ലാതാകുന്ന സാഹചര്യമുണ്ടായാല്‍ സുരക്ഷാ കേന്ദ്രങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പൊതുതാല്‍പര്യപ്രകാരം മാനുഷിക പരിഗണനയോടെ തുടര്‍ നടപടികള്‍ സ്വീകരിക്കാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
ഒരിക്കല്‍ നാടുകടത്തപ്പെട്ട ഒരാള്‍ക്ക് ഫെഡറല്‍ അതോറിറ്റിയുടെ അനുമതിയില്ലാതെ രാജ്യത്തേക്ക് മടങ്ങി വരാനാവില്ല. നാടുകടത്തേണ്ട ഒരാളെ ഒരു മാസത്തിലധികം ജയിലില്‍ പാര്‍പ്പിക്കരുതെന്നും നിയമമുണ്ട്. ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി പ്രകാരമാകും ഇവരുടെ തടവുകാലം. നിയമവിരുദ്ധ താമസക്കാര്‍ രാജ്യം വിടുന്നതു വരെയുള്ള ചെലവുകള്‍ അവരില്‍ നിന്നോ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഇവര്‍ക്ക് അവസരം നല്‍കിയ സ്‌പോണ്‍സറില്‍ നിന്നോ ഈടാക്കും.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.