india to uae flight ticket
Posted By Editor Posted On

india to uae flight ticket: ഇന്ത്യ-യുഎഇ വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധന തടയാനുള്ള നടപടി സ്വീകരിക്കും

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: ഇന്ത്യ-യുഎഇ വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധന തടയാനുള്ള നടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സഹ മന്ത്രി വി.മുരളീധരന്‍(india to uae flight ticket). ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം സംഘടിപ്പിച്ച കമ്മ്യൂണിറ്റി മീറ്റിങ്ങിലും ഓണാഘോഷത്തിലും പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് ശേഷം നാട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അദ്ദേഹം ദുബായിലിറങ്ങിയത്. ഒട്ടേറെ ഇന്ത്യന്‍ പ്രവാസി കുടുംബങ്ങളുടെ വേനല്‍ക്കാല യാത്രയെ ബാധിച്ച അമിത ടിക്കറ്റ് നിരക്കിനെക്കുറിച്ചുള്ള ചോദ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്ന മന്ത്രി.
മുന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയുമായി താന്‍ വ്യക്തിപരമായി പലതവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യോമയാന മേഖലയെ നിയന്ത്രിക്കുന്നത് സര്‍ക്കാരല്ലെന്നും വിമാനക്കൂലി പ്രധാനമായും വിപണിയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തിരുന്നു.
വരും കാലത്തും ഇതേ സമീപനം തുടരും. തിരക്കേറിയ സീസണുകളില്‍ യാത്ര ചെയ്യുന്ന പ്രവാസികളുടെ സാമ്പത്തിക ഭാരം കുറയ്ക്കാന്‍ യാത്രാ സീസണുകളില്‍ വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ എയര്‍ലൈന്‍ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.