dubai high court of justice
Posted By Editor Posted On

dubai high court of justice: നികുതി വെട്ടിപ്പ് നടത്തിയ ഇന്ത്യന്‍ വംശജന് വന്‍തുക പിഴയിട്ട് ദുബായ് കോടതി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് നികുതി വെട്ടിപ്പ് നടത്തിയ ഇന്ത്യന്‍ വംശജന് വന്‍തുക പിഴയിട്ട് ദുബായ് കോടതി. ഡെന്‍മാര്‍ക്കില്‍ നികുതി വെട്ടിപ്പ് നടത്തിയ ഇന്ത്യന്‍ വംശജന്‍ സഞ്ജയ് ഷായ്ക്കാണ് ദുബായ് കോടതി വന്‍തുക പിഴയിട്ടത്(dubai high court of justice). 125 കോടി ഡോളര്‍ (10,000 കോടി രൂപ) പിഴയാണ് ദുബായ് കോടതി ചുമത്തിയത്. ഡെന്‍മാര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പാണ് സഞ്ജയ് ഷാ നടത്തിയതെന്നു ഡെന്‍മാര്‍ക്ക് നികുതി വകുപ്പ് ഹര്‍ജിയില്‍ പറയുന്നു. പ്രതിയെ കൈമാറണമെന്ന ഡെന്‍മാര്‍ക്കിന്റെ ഹര്‍ജി കോടതി നിരസിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
170 കോടി ഡോളറിന്റെ നികുതി വെട്ടിപ്പാണ് ഇയാള്‍ നടത്തിയത്. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നു ഷായുടെ വക്താവ് ജാക്ക് ഇര്‍വിന്‍ പറഞ്ഞു. ഡാനിഷ് കമ്പനിയില്‍ ഓഹരിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് 2012 മുതല്‍ തുടര്‍ച്ചയായ 3 വര്‍ഷം നികുതി റീഫണ്ട് ഇയാള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. തട്ടിപ്പിനു ശേഷം ഡെന്‍മാര്‍ക്ക് വിട്ട ഷാ ദുബായിലെ പാം ജുമൈറയിലേക്കു താമസം മാറ്റി. 2018ല്‍ ആണ് ഡെന്‍മാര്‍ക്ക് നികുതി വകുപ്പ് ദുബായില്‍ കേസ് ഫയല്‍ ചെയ്തത്. 190 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണു ഡെന്‍മാര്‍ക്ക് വാദിച്ചത്. ബ്രിട്ടിഷ് പൗരത്വമുള്ള സഞ്ജയ് ഷാ ഏതാനും വര്‍ഷങ്ങളായി ദുബായിലാണു താമസം.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.