Posted By Editor111 Posted On

cheap air; ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ കുറവ് : നവംബർ വരെ ഓഫ് സീസൺ

ദുബായ് : സ്കൂൾ തുറക്കലും ഓണവും കഴിഞ്ഞു. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ കുറവ് സംഭവിച്ചിരിക്കുന്നു. നിലവിലെ ടിക്കറ്റ് നിരക്ക് 6500 രൂപയായി (300 ദിർഹം) കുറഞ്ഞിരിക്കുന്നു.  നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  നവംബർ അവസാനം വരെ ഓഫ് സീസണായതിനാൽ ടിക്കറ്റ് നിരക്ക് ഇതേ രീതിയിൽ തുടരാനാണ് സാധ്യത. മധ്യവേനൽ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 2000–3000 ദിർഹം (43,000–64,000 രൂപ) ഈടാക്കിയിരുന്ന ടിക്കറ്റ് നിരക്കാണ് ഇപ്പോൾ 300 ദിർഹമായി കുറഞ്ഞത്.

സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഫെബ്രുവരി മാസങ്ങളിലാണ് ടിക്കറ്റിനു ഏറ്റവും കുറഞ്ഞ നിരക്ക് വരിക. എന്നാൽ ഈ സമയത്ത് കുട്ടികൾക്ക് അവധിയില്ലാത്തതിനാൽ പ്രവാസികൾക്ക് ഈ നിരക്ക് പ്രയോജപ്പെടുന്നില്ല.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h അതേസമയം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വരാൻ നാലിരട്ടിയിലേറെ പണം നൽകണം. കൊച്ചി– ദുബായ് വൺവേ നിരക്ക് 25,000 രൂപയ്ക്കു മുകളിലാണ്. യാത്ര അബുദാബിയിലേക്കാണെങ്കിൽ നിരക്ക് അൽപം കൂടി വർധിക്കും.

Comments (0)

Leave a Reply

Your email address will not be published.