Posted By Editor111 Posted On

sharjah police; യുഎഇ; കെട്ടിടങ്ങളിൽ നിന്നു വീണു കുട്ടികൾ മരിച്ച സംഭവം, നിർദ്ദേശങ്ങളുമായി പൊലീസ്

അബുദാബി: ബഹുനില കെട്ടിടങ്ങളിൽനിന്നും കുട്ടികൾ വീണു മരിച്ച സംഭവത്തിൽ നിർദ്ദേശങ്ങളുമായി പോലീസ്. ഇത്തരം സംഭവങ്ങൾ കൂടി വരുന്ന സാഹചര്യം ഉള്ളതിനാൽ ജനൽ, ബാൽക്കണി എന്നിവയിൽ സുരക്ഷ ഒരുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് പോലീസ് പറയുന്നു. നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഷാർജയിൽ 13 നില കെട്ടിടത്തിലെ ജനാലയിൽ 5 വയസുകാരൻ തൂങ്ങി കിടന്ന സംഭവം കഴിഞ്ഞ ദിവസം നടന്നിരുന്നു.

സുരക്ഷയുടെ കാര്യത്തിൽ കെട്ടിട നിർമാതാക്കളും ശ്രദ്ധ ചെലുത്തണമെന്നും ജനലിൽ നിന്നും ബാൽക്കണിയിൽ നിന്നും താഴെ വീഴാത്തവിധം ഇരുമ്പു കവചമോ മറ്റോ സ്ഥാപിക്കണമെന്നും പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ പറയുകയുണ്ടായി. അശ്രദ്ധ മൂലമുണ്ടാകുന്ന സംഭവങ്ങളിൽ രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കും.

കുട്ടികൾക്കു പിടിച്ചുകയറാവുന്ന വിധമുള്ള സാധനങ്ങൾ ജനൽ ,ബാൽക്കണി എന്നിവയുടെ അരികിൽ വയ്ക്കരുത്. അധികമുള്ള വീട്ടുസാധനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലമായി ബാൽക്കണിയെ കാണരുത്. മുതിർന്നവർ കൂടെയില്ലതെ കുട്ടികളെ ഒരിക്കലും ബാൽക്കണിയിൽ ഇറക്കരുത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h 13 വയസ്സു വരെയുള്ള കുട്ടികളുടെ കാര്യത്തിൽ ഈ ശ്രദ്ധ ആവശ്യമാണെന്നും പോലീസ് പറഞ്ഞു.

ഈ വർഷം ഫുജൈറ, ഷാർജ എമിറേറ്റുകളിലായി രണ്ടു കുട്ടികൾ കെട്ടിടത്തിൽനിന്നു വീണു മരിച്ചിരുന്നു. അഞ്ചു വർഷത്തിനിടെ വ്യത്യസ്ത അപകടങ്ങളിലായി യുഎഇയിൽ 17 കുട്ടികൾ ബഹുനില കെട്ടിടത്തിൽനിന്നു വീണു മരിച്ചിരുന്നു.

Comments (0)

Leave a Reply

Your email address will not be published.