iphone 14promax
Posted By Editor111 Posted On

iphone 14promax ആപ്പിൾ ഐഫോൺ 14 സീരീസ് ഇന്നുമുതൽ ആളുകളിലേക്ക് : പഴയ ഫോണുകൾ മാറ്റിയെടുക്കാൻ തിരക്ക്

യുഎഇ : യുഎഇയിലെ ചില സ്വകാര്യ മൊബൈൽ ഫോൺ ഷോപ്പുകൾ ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 14 സീരീസിനായുള്ള iphone 14promax പ്രീ-ബുക്കിംഗ് pre booking സെപ്റ്റംബർ 9 മുതൽ സ്വീകരിച്ചുതുടങ്ങിയിരുന്നു. നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും 
ഏറ്റവും പുതിയ ഐഫോൺ ആവശ്യമുള്ള ഉപഭോക്താക്കൾക്ക് റിലീസിന്റെ ആദ്യ ദിവസം തന്നെ അധിക പ്രീമിയം ഈടാക്കുമെന്ന് ചില റീട്ടെയിലർമാർ അറിയിച്ചിരുന്നു. പലരും പഴയ ഫോണുകൾ മാറ്റി പുതിയ ഐഫോൺ സീരീസ് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.100 ദിർഹം മുതൽ 500 ദിർഹം വരെ ബുക്കിംഗ് പേയ്‌മെന്റ് നടത്തിക്കഴിഞ്ഞവർക്ക് ഇന്നുമുതൽ ഫോൺ ലഭിക്കും.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
ഗൾഫ്, മിഡിൽ ഈസ്റ്റേൺ പൗരന്മാർ സാംസങ്ങിന്റെയോ ആപ്പിളിന്റെയോ ഒരു പുതിയ സ്മാർട്ട്‌ഫോൺ പുറത്തിറക്കുമ്പോഴെല്ലാം വാങ്ങാനായി വളരെ താല്പര്യം കാണിക്കുന്നവരാണ്.

ആപ്പിൾ കമ്പനി പറയുന്നതനുസരിച്ച്, ഐഫോൺ 14-ന്റെ വില 3,399 ദിർഹത്തിലും, ഐഫോൺ 14 പ്ലസ് -ന്റെ വില 3,799 ദിർഹത്തിലും, ഐഫോൺ 14 പ്രൊ – 4,299 ദിർഹത്തിലും, ഐഫോൺ 14 പ്രൊ മാക്സ് ന്റെ വില iphone 14 pro max 4,699 ദിർഹത്തിലും ആരംഭിക്കുന്നു. ഐഫോൺ14 iphone 14 , ഐഫോൺ 14 പ്ലസ് iphone 14 plusഎന്നിവ 128GB, 256GB, 512GB സ്റ്റോറേജ് കപ്പാസിറ്റികളിൽ മിഡ് നൈറ്റ് (കറുപ്പ്), സ്റ്റാർലൈറ്റ് (വൈറ്റ്-ഇഷ് / സിൽവർ), ചുവപ്പ്, നീല, പർപ്പിൾ എന്നിവയിൽ ലഭ്യമാകും. ഐഫോൺ 14 പ്രോയും ഐഫോൺ 14 പ്രോ മാക്സും നാല് പുതിയ ഫിനിഷുകളിൽ ലഭ്യമാകും – ഡീപ് പർപ്പിൾ, സിൽവർ, ഗോൾഡ്, സ്പേസ് ബ്ലാക്ക് എന്നിങ്ങനെ. സെപ്തംബർ 9 മുതൽ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയിരുന്നു.പ്രീ-ബുക്കിംഗിന് കടയുടമകൾ 100 ദിർഹം ഈടാക്കുകയും രസീത് നൽകുകയും ചെയ്യുന്നു. ബാക്കി തുക സെപ്റ്റംബർ 16-ന് ഡെലിവറി ചെയ്യുമ്പോൾ വാങ്ങും.

info

Comments (0)

Leave a Reply

Your email address will not be published.