Posted By Editor111 Posted On

iphone 14 max; കേരളത്തില്‍ നിന്നും ദുബായിലെത്തി ആദ്യ ഐഫോണ്‍ സ്വന്തമാക്കിയ മലയാളി ഇവിടെയുണ്ട്

ദുബായ്: ആപ്പിൾ ഐഫോൺ 14 സീരിസിന്റെ വില്‍പ്പന ഇന്ന് രാവിലെ മുതൽ യുഎയിൽ ആരംഭിച്ചിരിക്കുകയാണ്. ആദ്യ ദിവസം തന്നെ കേരളത്തില്‍ നിന്നും ദുബായില്‍ എത്തി ആദ്യ ഐ ഫോൺ സ്വന്തമാക്കിയിരിക്കുകയാണ് തൃശ്ശൂര്‍ സ്വദേശി ധീരജ് പള്ളി. നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഫോട്ടോഗ്രാഫി രംഗത്ത് പ്രവര്‍ത്തിക്കുന്ന ധീരജ് എല്ലാ വര്‍ഷവും ഐ ഫോണിന്റെ പുതിയ വേർഷനുകൾ പുറത്തിങ്ങുമ്പോൾ അത് വാങ്ങാനായി ദുബായിൽ എത്താറുണ്ട്.ആ പതിവ് ഇത്തവണയും തെറ്റിച്ചില്ല.

എല്ലാ വർഷവും എത്തുന്നതിനാൽ ആപ്പിൾ ഡീലർമാർക്ക് പരിചിതമാണ് ധീരജിന്റെ മുഖം. ഇത്തവണ ആപ്പിള്‍ ഐഫോണ്‍ 14 പ്രോ മാക്സ് 512 ജിബി സ്റ്റോറേജ് മോഡലാണ് ധീരജ് വാങ്ങിയത്. പുതിയ ഫ്ലാഗ്ഷിപ്പ് കളറായ ഡീപ് പര്‍പ്പിള്‍ നിറമാണ് ഫോണിന്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h പതിവ് പോലെ ആപ്പിള്‍ പുതിയ ഐഫോണും ക്യാമറ സെന്‍ട്രിക്ക് തന്നെയായാണ് അവതരിപ്പിക്കുന്നത് എന്നാണ് ധീരജിന്‍റെ അഭിപ്രായം.

നോച്ചില്‍ ആപ്പിള്‍ വരുത്തിയ റീഡിസൈനും ഡിസ്പ്ലേയില്‍ വരുത്തിയ പരിഷ്ക്കാരവും വളരെ നല്ലതാണെന്നും 152000 രൂപയ്ക്ക് വാങ്ങിയ ഈ ഫോണിന് ഇന്ത്യയില്‍ ഏതാണ്ട് 169900 രൂപയാകുമെന്നും അദ്ദേഹം പറയുന്നു.ഇത്തരം പ്രൊഡക്ടുകൾ ഇന്ത്യയിൽ വാങ്ങുന്നതിനേക്കാൾ ലാഭകരം ദുബായിയിൽ ആണെന്നും ഐഫോണ്‍ 11 മുതല്‍ 14 വരെയുള്ള സീരീസുകൾ ഇങ്ങനെയാണ് വാങ്ങിയതെന്നും ധീരജ് പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published.