Posted By Editor111 Posted On

abudhabi transport; അബുദാബിയിൽ 3000 അധിക പാർക്കിം​ഗ് സൗക്യങ്ങൾ

അബുദാബി: അബുദാബിയിലെ താമസക്കാരുടെ പാർക്കിംഗ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി 3,000-ലധികം പുതിയ പാർക്കിംഗ് ഏരിയകൾ അനുവദിച്ചു. നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ആളുകളുടെ സഞ്ചാരം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോർ സൈക്കിൾ പാർക്കിങ്ങിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത് എന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.

അബുദാബി എമിറേറ്റിൽ കഴിഞ്ഞ മാസം അവസാനം വരെ മോട്ടോർ സൈക്കിളുകൾക്കായി ഒരുക്കിയ 3,025 പാർക്കിംഗ് സ്ഥലങ്ങൾ പൂർത്തിയായതായി ഐടിസി അറിയിച്ചു.

അബുദാബി എമിറേറ്റിൽ കഴിഞ്ഞ മാസം അവസാനം വരെ മോട്ടോർ സൈക്കിളുകൾക്കായി ഒരുക്കിയ 3,025 പാർക്കിംഗ് സ്ഥലങ്ങൾ പൂർത്തിയായതായി ഐടിസി അറിയിച്ചു. മോട്ടോർ സൈക്കിളുകളുടെ റാൻഡം പാർക്കിംഗ് കുറയ്ക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിനും ഈ പാർക്കിംഗ് സ്ഥലങ്ങൾ സഹായിക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h മോട്ടോർ സൈക്കിളുകളുടെ റാൻഡം പാർക്കിംഗ് കുറയ്ക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിനും ഈ പാർക്കിംഗ് സ്ഥലങ്ങൾ സഹായിക്കുന്നു

പൊതു പാർക്കിംഗ് ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കാൻ ഐടിസി അധികൃതർ മോട്ടോർ സൈക്കിൾ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റായ പാർക്കിംഗിലുള്ള മോട്ടോർസൈക്കിളുകൾ നിയമനടപടിക്ക് വിധേയമാകുമെന്നും അറിയിച്ചിട്ടുണ്ട്.

സമീപ വർഷങ്ങളിൽ മോട്ടോർസൈക്കിളുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ഡെലിവറി സേവനങ്ങൾക്ക്. നഗരമധ്യത്തിൽ ബൈക്കുകൾക്ക് പാർക്കിംഗ് സ്ഥലങ്ങൾ കണ്ടെത്താൻ റൈഡർമാർ ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു മുമ്പ്. എന്നാൽ പുതിയ പാർക്കിങ് വരുന്നതോടെ അതിനു പരിഹാരമായി.

Comments (0)

Leave a Reply

Your email address will not be published.