Posted By Editor111 Posted On

abhudhabi; കൊവിഡിനെ മികച്ച രീതിയിൽ നേരിട്ട യുഎഇ ലോകത്തിന് മാതൃക : അബുദാബി ഒന്നാം സ്ഥാനത്ത്

അബുദാബി: കൊവിഡ് മഹാമാരിയിൽ ലോകം മുഴുവൻ ഭയപ്പെട്ട് നിന്നപ്പോൾ സമയോചിതമായി രോഗത്തെ നേരിട്ട 100 നഗരങ്ങളിൽ അബുദാബിക്ക് ഒന്നാം സ്ഥാനം. നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും യുഎഇയിലെ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ ലോകത്തിനു മാതൃകയായെന്നും കണ്ടെത്തി.ലണ്ടൻ ആസ്ഥാനമായുള്ള ഡീപ്‌ടെക് അനലിറ്റിക്കിന്റെ സഹോദര സ്ഥാപനം നോളജ് അനലിറ്റിക്‌സ് (ഡികെഎ) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ആരോഗ്യപരിപാലനം, ക്വാറന്റീൻ നടപടികൾ, വാക്‌സീൻ യജ്ഞം, വാക്സീൻ സ്വീകരിച്ചവരുടെ തോത് സർക്കാരിന്റെ കാര്യക്ഷമത, സാമ്പത്തിക മേഖലയുടെ വീണ്ടെടുപ്പ് എന്നീ ഘടകങ്ങളെ മുൻനിർത്തിയാണ് റിപ്പോർട്ട് തയ്യറാക്കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h വാക്സീൻ പരീക്ഷണത്തിലും കുത്തിവയ്പിലും വാക്സീൻ വിതരണത്തിലുമെല്ലാം യുഎഇ ലോകത്തിനു മാതൃകയായി.

അബുദാബിയിൽ ദിവസേന 5 ലക്ഷത്തിലേറെ കൊവിഡ് പരിശോധനകൾ നടത്തിയും 27 ഡ്രൈവ് ത്രൂ പരിശോധനാ, വാക്സീൻ കേന്ദ്രങ്ങൾ ഒരുക്കിയും ഭൂരിഭാഗം പേർക്കും വാക്സീൻ നൽകിയും കൂടുതൽ സുരക്ഷ ഒരുക്കി.ആശുപത്രികളുടെയും ക്വറന്റീൻ റൂമുകളും 300 ശതമാനം കൂട്ടി. ഇതുമൂലം ഏറ്റവും കുറഞ്ഞ മരണ, അണുബാധ നിരക്കാണ് അബുദാബിയിൽ ഉണ്ടായത്. 60ലേറെ രാജ്യങ്ങളിലേക്കായി 26 കോടി ഡോസ് വാക്സീനാണ് അബുദാബി നൽകിയത്.

കൊവിഡ് പ്രതിസന്ധി ഉണ്ടായിട്ടും അബുദാബിയുടെ സാമ്പത്തിക, വ്യാപാര, ആരോഗ്യ മേഖല തകരാതെ പിടിച്ചുനിൽക്കുകയുണ്ടായി.

Comments (0)

Leave a Reply

Your email address will not be published.