uae visa cancellation status
Posted By Editor Posted On

uae visa cancellation status  യുഎഇ: വിസ റദ്ദാക്കി നാട്ടില്‍പോകുന്നവര്‍ ഇക്കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക, ഇല്ലെങ്കില്‍ പണി കിട്ടും

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയില്‍ നിന്ന് വിസ റദ്ദാക്കി uae visa cancellation status നാട്ടിലേക്കു പോകുന്നവര്‍ ചില കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പോയി വ്യത്യസ്ത കാരണങ്ങളാല്‍ നിയമക്കുരുക്കില്‍പ്പെട്ട് മടങ്ങിവരാനാകാതെ പ്രയാസപ്പെടുന്ന ഒട്ടേറെ മലയാളികളുണ്ട്. സുഹൃത്തുക്കളെയും ബന്ധുക്കളെയും വിശ്വസിച്ചു സാമ്പത്തിക കെണിയില്‍ അകപ്പെട്ടവരും ബാങ്കിനെയും കെട്ടിട ഉടമയെയും മറ്റും കബളിപ്പിച്ച് നാടുവിട്ടവരും ഇക്കൂട്ടത്തിലുണ്ട്. സ്വന്തം പേരില്‍ കേസുള്ളത് അറിയാതെ തിരിച്ചെത്തി ജയിലിലായ മലയാളികളും ഒട്ടേറെ. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
ഇത്തരം കേസുകളില്‍ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നതിനാല്‍ രാജ്യത്ത് എത്തിയ ഉടന്‍ പിടികൂടി ബന്ധപ്പെട്ട കോടതിയില്‍ ഹാജരാക്കുകയാണ് ചെയ്യുക. കോടതി വിധി പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ഇതിന് ആഴ്ചകള്‍ എടുക്കും. എന്നാല്‍ ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതാണ് ഭൂരിഭാഗം കേസുകളും. വീസ റദ്ദാക്കുന്നതിനു മുന്‍പ് സ്വന്തം പേരില്‍ ഒരു ബാധ്യതയും ഇല്ലെന്നു ഉറപ്പാക്കണം.
വീസ, ലേബര്‍ കാര്‍ഡ്, തൊഴില്‍ കരാര്‍, ബാങ്ക് അക്കൗണ്ട്, ജലവൈദ്യുതി, ഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷന്‍, കെട്ടിട വാടക, വാഹനം തുടങ്ങി സ്വന്തം പേരിലുള്ള എല്ലാ ബാധ്യതകളും തീര്‍ത്ത് എല്ലാ ഫയലുകളും കുറ്റമറ്റതാക്കി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത് അനിവാര്യമാണ്.

ഇക്കാര്യങ്ങളില്‍ വേണം അതീവ ശ്രദ്ധ
വാഹനത്തിന്റെ ഉടമസ്ഥാവകാശം

സ്വന്തം പേരിലുള്ള വാഹനം വിറ്റ് ഉടമസ്ഥാവകാശം കൈമാറണം. വാഹന വായ്പ ഉണ്ടെങ്കില്‍ തീര്‍ക്കണം. വാഹനം മറ്റാരെയെങ്കിലും ഏല്‍പ്പിച്ചാല്‍ ഇതിന്മേല്‍ വരുന്ന എല്ലാ കേസുകള്‍ക്കും ഉടമ ഉത്തരം പറയേണ്ടിവരും. വായ്പയുള്ള വാഹനം മറ്റൊരാളെ ഏല്‍പിച്ചു പോകുന്നതും നല്ലതല്ല. വായ്പ അടച്ചില്ലെങ്കിലും നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് വാഹനം ഉപയോഗിച്ചാലും ഉടമ കുടങ്ങും. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും
വാഹനം വിറ്റില്ലെങ്കില്‍
വില്‍ക്കാത്ത വാഹനം മറ്റാര്‍ക്കെങ്കിലും താല്‍ക്കാലികമായി ഉപയോഗിക്കാന്‍ നല്‍കിയാല്‍ പവര്‍ അറ്റോര്‍ണി എഴുതി നോട്ടറിയെക്കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കണം. യാത്രാ ആവശ്യത്തിനല്ലാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വാഹനം ഉപയോഗിച്ചാല്‍ ഉത്തരവാദിത്തം പ്രസ്തുത വ്യക്തിക്കു മാത്രമായിരിക്കുമെന്ന കരാര്‍ എഴുതി വാങ്ങണം. വാഹനം മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കാനോ മറിച്ചുവില്‍ക്കാനോ ഉടമസ്ഥാവകാശം കൈമാറാനോ പാടില്ലെന്നും എഴുതിയിരിക്കണം. തിരിച്ചുവരാത്ത ആളാണെങ്കില്‍ ഇങ്ങനെ കൈമാറരുത്. എന്നാല്‍ വാഹനം വില്‍ക്കാന്‍ മറ്റൊരാളെ ചുമതലപ്പെടുത്താം.

വാടകക്കരാര്‍ റദ്ദാക്കണം
വാടക കരാര്‍ അവസാനിപ്പിക്കുന്നവര്‍ 90 ദിവസം മുന്‍പ് കെട്ടിട ഉടമയെ രേഖാമൂലം അറിയിക്കണം. അടിയന്തര സാഹചര്യത്തിലാണ് ഒഴിയുന്നതെങ്കില്‍ ഉടമയെ നേരില്‍ കണ്ട് ഒത്തുതീര്‍പ്പിലെത്താം. രണ്ടായാലും കുടിശിക ഇല്ലെന്നും ഫ്‌ലാറ്റ് ഉടമയ്ക്ക് കൈമാറിയതായും രേഖാമൂലം എഴുതി വാങ്ങണം. ഇതു ചെയ്തില്ലെങ്കില്‍ ഭാവിയില്‍ ഉടമ പരാതി നല്‍കിയാല്‍ അതനുസരിച്ച് വര്‍ഷങ്ങളുടെ വാടക നല്‍കേണ്ടിവരും.
ജല, വൈദ്യുതി
ജല-വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചാലേ വാടക കരാര്‍ റദ്ദാക്കൂ. ബന്ധപ്പെട്ട എമിറേറ്റിലെ ജല, വൈദ്യുതി ദാതാക്കള്‍ക്ക് അപേക്ഷ നല്‍കി നിശ്ചിത ദിവസം കണക്ഷന്‍ റദ്ദാക്കാന്‍ ആവശ്യപ്പെടാം. അതുവരെയുള്ള കുടിശിക തീര്‍ക്കണം. കുടിശ്ശികയില്ലെന്ന അറിയിപ്പും വാങ്ങണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
ഫോണ്‍, ഇന്റര്‍നെറ്റ്
വ്യക്തികളുടെ പേരില്‍ ഉള്ള മൊബൈല്‍, ലാന്‍ഡ് ലൈന്‍, ഡയലപ്, ഇന്റര്‍നെറ്റ് കണക്ഷനുകളെല്ലാം റദ്ദാക്കണം. പ്രീപെയ്ഡ് ആയാലും പോസ്റ്റ് പെയ്ഡ് ആയാലും കുടിശിക തീര്‍ത്ത് രേഖാമൂലം എഴുതിവാങ്ങാം.
ക്രെഡിറ്റ് കാര്‍ഡ്
ക്രെഡിറ്റ് കാര്‍ഡ്, വായ്പാ കുടിശിക ഉണ്ടെങ്കില്‍ അത് തീര്‍ത്താല്‍ മാത്രം പോര. പണം അടയ്ക്കാനില്ലെന്നും ക്രെഡിറ്റ് കാര്‍ഡും അക്കൗണ്ടും റദ്ദാക്കിയതായും രേഖാമൂലം വാങ്ങണം. ഇതു ചെയ്തില്ലെങ്കില്‍ പിന്നീട് ബാങ്ക് കേസ് കൊടുത്താല്‍ സിവില്‍ കേസ് പ്രകാരം കോടതി വിധിച്ച മുഴുവന്‍ തുകയും കോടതി ചെലവും പലിശയും വക്കീല്‍ ഫീസുമെല്ലാം അടയ്‌ക്കേണ്ടിവരും.

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

info

info

Comments (0)

Leave a Reply

Your email address will not be published.