difc courts dubai
Posted By Editor111 Posted On

uae court അഞ്ച് വയസുകാരിക്ക് നേരെ പീഡനശ്രമം : 51കാരനായ പ്രവാസിക്ക് ശിക്ഷ വിധിച്ച് കോടതി

അജ്‍മാന്‍: അഞ്ച് വയസുകാരിക്ക് നേരെ പീഡനശ്രമം നടത്തിയ 51 കാരനായ പ്രവാസിക്ക് 11 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാട് കടത്താനും കോടതി തീരുമാനിച്ചു.അജ്‍മാനിലെ വീടിന് മുന്നില്‍ വെച്ചാണ് ഇയാള്‍ പെൺകുട്ടിയെയും സഹോദരനെയും സ്വന്തം കാറിലേക്ക് വിളിച്ചു കയറ്റിയത്. എട്ട് വയസുകാരൻ ആണ്‍കുട്ടിയെ മുന്‍ സീറ്റിലും അഞ്ച് വയസുകാരി പെണ്‍കുട്ടിയെ പിന്‍ സീറ്റിലും ഇരുത്തി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h ശേഷം പെണ്‍കുട്ടിയോട് വസ്‍ത്രം ഊരാന്‍ ആവശ്യപ്പെടുകയും കുട്ടിയെ ഉപദ്രവിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഇയാൾ ഫോണിൽ പകർത്തുകയും ചെയ്തതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

കുട്ടികൾ അപരിച്ചതന്റെ കാറിൽ കയറിയെന്ന് പരിചയക്കാർ കുട്ടികളുടെ മാതാവിനെ അറിയിക്കുകയായിരുന്നു. ഇതോടെ പ്രതി ഓടി രക്ഷപ്പെട്ടു. മാതാവിന്റെ പരാതി ലഭിച്ചതോടെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ 37 ക്രിമിനല്‍ കേസുകളുണ്ടെന്ന് പിന്നീട് കണ്ടെത്തി. ലൈംഗിക ചൂഷണം, മാന്യമല്ലാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടല്‍, പൊതുമര്യാദകള്‍ക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടല്‍ തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരെ നിലവിലുണ്ടായിരുന്നത്.

Comments (0)

Leave a Reply

Your email address will not be published.