iphone 14 pro
Posted By Editor Posted On

iphone 14 pro: ഐഫോണ്‍ 14 പ്രോ ഇറങ്ങും മുമ്പ്‌ ‘ഡൈനാമിക് ഐലന്‍ഡ്’ ഈ ആന്‍ഡ്രോയിഡ് ഫോണിലും’; വൈറല്‍ വീഡിയോ കാണാം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഐഫോണിലെ ഒരു പ്രധാന പ്രത്യേകതയാണ് നോച്ച്. പുതിയ ഐഫോണ്‍ സീരീസിലെ രണ്ട് മോഡലിലും അത് അങ്ങനെ തന്നെയുണ്ട്. എന്നാല്‍, പ്രോ സീരീസില്‍ ആപ്പിള്‍ (iphone 14 pro) പുതിയ ‘നോച്ച് വിപ്ലവം’ തന്നെ കൊണ്ടുവന്നു. ‘ഡൈനാമിക് ഐലന്‍ഡ്’ – പേര് പോലെ തന്നെ കാര്യവും ഡൈനാമിക്കാണ്. ഹാര്‍ഡ്വെയറിനെയും സോഫ്റ്റ്വെയറിനെയും മികച്ച രീതിയില്‍ സമന്വയിപ്പിച്ചുള്ള ആപ്പിളിന്റെ ഒരു ഗംഭീര രൂപകല്‍പ്പന എന്ന് തന്നെ അതിനെ വിളിക്കാം.
ആപ്പിള്‍ ഫോണുകളില്‍ വലിയ നോച്ചുകള്‍ ഇടംപിടിക്കുന്നത് ചുമ്മാതല്ല. ഫേസ്-ഐഡിയും മറ്റ് സെന്‍സറുകളും ഒപ്പം മനോഹരമായ ഔട്പുട്ട് തരുന്ന മുന്‍ കാമറയും ആപ്പിള്‍ സജ്ജീകരിക്കുന്നത്, നോച്ചിനുള്ളിലാണ്. ഐഫോണ്‍ 14 പ്രോ, 14 പ്രോ മാക്‌സ് എന്നീ മോഡലുകളില്‍ അവയെല്ലാം ഒതുക്കിവെച്ചത് ഡിസ്‌പ്ലേക്കുള്ളിലെ പില്‍ രൂപത്തിലുള്ള നോച്ചിലും. എന്നാല്‍, ആ നോച്ചിന്റെ പ്രവര്‍ത്തനം അവിടെ തീരുന്നില്ല.
നിങ്ങള്‍ ഫോണില്‍ ചെയ്യുന്ന പ്രവര്‍ത്തനത്തെയും തുറക്കുന്ന ആപ്പിനെയും അടിസ്ഥാനമാക്കി രൂപവും ഭാവവും മാറുന്ന വിധത്തിലാണ് പുതിയ ഡൈനാമിക് ഐലന്‍ഡ് നോച്ച്. ഉദാഹരണത്തിന്, മ്യൂസിക് ആപ്പ് തുറക്കുമ്പോഴും അടയ്ക്കുമ്പോഴും നോച്ച് അതിന് അനുസരിച്ചുള്ള ആനിമേഷന്‍ പ്രദര്‍ശിപ്പിക്കും.
മാപ്സ്, മ്യൂസിക് അല്ലെങ്കില്‍ ടൈമര്‍ പോലെയുള്ള ആപ്പുകളുടെ ബാക്ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ ആനിമേഷനോടെയും സംവേദനാത്മകവുമായും നോച്ചില്‍ തുടരും. കൂടാതെ നോട്ടിഫിക്കേഷനുകളും അലേര്‍ട്ടുകളും ദൃശ്യഭംഗിയുള്ള ആനിമേഷനോടെ പ്രദര്‍ശിപ്പിക്കാനും ഈ സംവിധാനത്തിന് കഴിയും. തേര്‍ഡ്-പാര്‍ട്ടി ആപ്പുകള്‍ക്കും പുതിയ നോച്ചിന്റെ പിന്തുണ ആപ്പിള്‍ നല്‍കിയേക്കും.
ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഡിസ്‌പ്ലേയുടെ മുകളില്‍ വലിയൊരു കറുത്ത കട്ടൗട്ട് മുഴച്ചുനില്‍ക്കുന്നതായി യൂസര്‍മാര്‍ക്ക് അനുഭവപ്പെടാതിരിക്കാനാണ് ആപ്പിളിന്റെ ‘ഐലന്‍ഡ് പ്രയോഗം’. ഐഫോണ്‍ 14 പ്രോയുടെ പ്രമോ വിഡിയോകളിലൂടെ പുതിയ നോച്ചിന്റെ പ്രവര്‍ത്തനം കണ്ട സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ ആവേശത്തിലാണ്.

എന്നാല്‍ ഇപ്പോഴത്തെ പ്രധാന വാര്‍ത്ത ‘ഡൈനാമിക് ഐലന്‍ഡ്’ ആന്‍ഡ്രോയിഡിലും വരാന്‍ പോകുന്നു എന്നതാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആന്‍ഡ്രോയ്ഡ് ഫോണുകളിലും ‘ഡൈനാമിക് ഐലന്‍ഡ്’ വരാന്‍ പോവുകയാണ്. ഒരു ഷവോമി ഫോണില്‍ അത് പരീക്ഷിക്കുകയും ചെയ്തു. ടെക്‌ഡ്രോയ്ഡറിലെ വൈഭവ് ജെയിന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഹൃസ്വമായൊരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. ഷവോമിയുടെ യൂസര്‍ ഇന്റര്‍ഫേസായ എം.ഐ.യു.ഐ (MIUI)-യില്‍ ഡൈനാമിക് ഐലന്‍ഡ് സ്‌റ്റൈലിലുള്ള നോട്ടിഫിക്കേഷന്‍ പ്രവര്‍ത്തിക്കുന്നതാണ് വിഡിയോയിലുള്ളത്. ഷവോമിയുടെ തീം ഡെവലപ്പര്‍മാരാണ് സംഭവത്തിന് പിന്നില്‍. ഗ്രംപി യു.ഐ എന്ന പേരിലുള്ളതാണ് തീം, ഒപ്പം നല്‍കിയ വിവരങ്ങളെല്ലാം ചൈനീസ് ഭാഷയിലാണ്. ഡൈനാമിക് ഐലന്‍ഡ് തീം അപ്ഡേറ്റ് അവലോകന പ്രക്രിയയിലാണെന്ന് ഡെവലപ്പര്‍മാര്‍ തന്നെ അറിയിച്ചിതായി വൈഭവ് ജൈന്‍ പറഞ്ഞു. ഷവോമി അത് അംഗീകരിക്കുകയാണെങ്കില്‍, തീം സ്റ്റോറില്‍ ഉടന്‍ തന്നെ പ്രത്യക്ഷപ്പെടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.