hydroponic container farm
Posted By Editor Posted On

hydroponic container farm: ലോകത്തിലെ ഏറ്റവും ഉയരമുള്ള വിളനിലം ദുബായില്‍; അത്യാധുനിക സംവിധാനങ്ങള്‍ നടന്നുകണ്ട് ശൈഖ് മുഹമ്മദ്; വീഡിയോ കാണാം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് : ലോകത്തിലെ ഏറ്റവും ഉയരമുള്ള വിളനിലം മണല്‍നഗരമായ ദുബായില്‍. അത്യാധുനിക തട്ടുകൃഷിയിടമായ (ഹൈഡ്രോപോണിക് ഫാം) (hydroponic container farm) എമിറേറ്റ്സ് ക്രോപ്പ് വണില്‍ നിലവില്‍ നാലിനം ഇലക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. ദുബായ് വേള്‍ഡ് സെന്‍ട്രലിലെ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമാണ് ഹൈഡ്രോപോണിക് ഫാം സ്ഥിതി ചെയ്യുന്നത്. യു.എ.ഇ.യിലുള്ളവര്‍ക്ക് ബുസ്താനിക്ക ബ്രാന്‍ഡിന് കീഴിലുള്ള സ്റ്റോറുകളില്‍നിന്ന് സംശുദ്ധ പച്ചക്കറികളും പഴങ്ങളും വാങ്ങാനാവും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
പരമ്പരാഗത കൃഷിയില്‍നിന്ന് വ്യത്യസ്തമായി മണ്ണ് ഉപയോഗിക്കാതെയും കുറഞ്ഞവെള്ളം ഉപയോഗിച്ചും കാര്‍ഷികമേഖലയിലെ പുതിയ ചുവടുവെപ്പാണിത്. 3.3 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ലോകത്തിലെ ഏറ്റവുംവലിയ വിളനിലമാണ് ദുബായ് ഒരുക്കിയിരിക്കുന്നത്. സാധാരണ കാര്‍ഷികരീതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വെറും അഞ്ച് ശതമാനം വെള്ളം മാത്രമാണ് ഈ ഹൈഡ്രോപോണിക് കൃഷിരീതിക്ക് ആവശ്യമുള്ളൂ. ഇതിലൂടെ പ്രതിവര്‍ഷം 10 ലക്ഷം കിലോയിലേറെ ഇലക്കറികള്‍ ഗുണനിലവാരത്തോടെ ഉത്പാദിപ്പിക്കാന്‍ കഴിയും. എമിറേറ്റ്സ് ഫ്‌ളൈറ്റ് കാറ്ററിങ്, ഇന്‍ഡോര്‍ വെര്‍ട്ടിക്കല്‍ കൃഷിയില്‍ വിദഗ്ധരായ ക്രോപ് വണ്‍ എന്നിവരുടെ സംയുക്ത സംരംഭമാണ് എമിറേറ്റ്സ് ക്രോപ് വണ്‍.

എമിറേറ്റ്സ് ക്രോപ്പ് വണിന്റെ ഹൈഡ്രോപോണിക് ഫാം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശിച്ചു. സുസ്ഥിര ഉത്പാദന സംവിധാനങ്ങളും കാര്‍ഷികരീതികളും പരിപോഷിപ്പിക്കുന്നതിലൂടെ ഭക്ഷ്യസുരക്ഷയ്ക്കുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭക്ഷ്യോത്പ്പാദനം കൂടുതല്‍ സുസ്ഥിരമാക്കുന്നതിനും വിതരണം ചെയ്യുന്നതിനും സാങ്കേതിക വിദ്യകളിലും വ്യക്തികളിലും യു.എ.ഇ. നടത്തുന്ന ശരിയായ നിക്ഷേപം ഇനിയും തുടരും. എമിറേറ്റ്സ് ഫ്ളൈറ്റ് കാറ്ററിങ് ലോകത്തെ ഏറ്റവുംവലിയ കാറ്ററിങ് സംഘമാണ്. യു.എ.ഇയുടെ ലക്ഷ്യങ്ങള്‍ക്ക് വലിയ പിന്തുണയാണ് എമിറേറ്റ്സ് ഗ്രൂപ്പ് നല്‍കുന്നതെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. പര്യടനത്തില്‍ ശൈഖ് മുഹമ്മദിനൊപ്പം ദുബായ് ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും ദുബായ് എയര്‍പോര്‍ട്ട്സ് ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്‌സിക്യുട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം എന്നിവരും സംബന്ധിച്ചു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.