heavy rain and hail
Posted By Editor Posted On

heavy rain and hail: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും പെയ്തു; വീഡിയോ കാണാം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും ആലിപ്പഴവും (heavy rain and hail) പെയ്തു. ദുബായിലെ മുര്‍ഖ്വാബിലും ഷാര്‍ജയിലെ മ്ലീഹയിലുമാണ് ഐസിനൊപ്പം കനത്ത മഴ പെയ്തു. കാലാവസ്ഥയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ഹാന്‍ഡിലായ സ്റ്റോം സെന്റര്‍ മ്ലീഹ-ഫിലി റോഡില്‍ നിന്നുള്ള മഞ്ഞുമൂടിയ ദൃശ്യങ്ങള്‍ കാണിക്കുന്ന ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ഷാര്‍ജയിലെ അല്‍ ഫയാഹ്-ഫിലി മേഖലയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. മറ്റൊരു വീഡിയോയില്‍, ഒരേ സമയം ആലിപ്പഴം, കനത്ത മഴ, പൊടി എന്നിവ കാണാന്‍ കഴിയും. അതിനാല്‍ ഈ മേഖലയിലെ പൊലീസും മുന്‍സിപ്പല്‍ അധികാരികളും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF ദേശീയ കലാവസ്ഥ നിരീക്ഷണ കേന്ദ്രം ചില പ്രദേശങ്ങളില്‍ കോഡ് റെഡ്, ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഷാര്‍ജയിലെ അല്‍ മദാം, ബതേഹ്, മ്ലെയ്ഹ പ്രദേശങ്ങളില്‍ കനത്തതോ മിതമായതോ ആയ മഴ ലഭിച്ചതായി അതോറിറ്റി അറിയിച്ചു. അല്‍ഐനില്‍ നേരിയ മഴ ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. അല്‍ ഐനിലേക്ക് പോകുന്ന ഹൈവേയില്‍ മഴ പെയ്യുന്നതിന്റെ വീഡിയോ അതോറിറ്റി പങ്കുവെച്ചു.

അതേസമയം, അല്‍ ഐനിലെ സ്വീഹാനില്‍ 46.2 ഡിഗ്രി സെല്‍ഷ്യസാണ് ഈ ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില. ചില കിഴക്കന്‍ പ്രദേശങ്ങളില്‍ മഴ പെയ്യുമെന്ന് എന്‍സിഎം നേരത്തെ പ്രവചിച്ചിരുന്നു, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും പ്രതീക്ഷിച്ചിരുന്നു.
അബുദാബി അല്‍ഐനില്‍ മഴ പെയ്യുമെന്നും കാലാവസ്ഥ കണക്കിലെടുത്ത് വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. എമിറേറ്റിലെ ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മാറുന്ന വേഗപരിധി ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ഗാര്‍ഡന്‍ സിറ്റി മുനിസിപ്പാലിറ്റിയും കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.