expat life
Posted By Editor Posted On

expat life: യുഎഇ: ഇന്ത്യന്‍ പ്രവാസിയ്ക്ക് ഡ്രൈവിംഗിനിടെ ഹൃദയാഘാതം, രക്ഷകരായി ആശുപത്രി പ്രവര്‍ത്തകര്‍

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയില്‍ ഇന്ത്യന്‍ പ്രവാസിയ്ക്ക് ഡ്രൈവിംഗിനിടെ ഹൃദയാഘാതം ഉണ്ടായി. ഷാര്‍ജയില്‍ 57 കാരനായ ജേക്കബ് ജോണ്‍ നെടിയമ്പത്ത് എന്ന ഇന്ത്യന്‍ പ്രവാസിയ്ക്കാണ് (expat life) ഡ്രൈവിംഗിനിടെ ഹൃദയാഘാതം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം ബോധരഹിതനാകുകയും ഒരു റൗണ്ട് എബൗട്ടില്‍ കാര്‍ ഇടിക്കുകയും ചെയ്തു. എന്നാല്‍ രക്ഷകരായി ആശുപത്രി പ്രവര്‍ത്തകര്‍ എത്തിയതിനാല്‍ ജേക്കബ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഷാര്‍ജയിലെ എന്‍എംസി റോയല്‍ ഹോസ്പിറ്റലിനടുത്തെ റൗണ്ട് എബൗട്ടിനടുത്താണ് സംഭവം ഉണ്ടായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF

ആശുപത്രിക്ക് പുറത്തുള്ള റൗണ്ട് എബൗട്ടില്‍ നടന്ന അപകടത്തെക്കുറിച്ച് കുറച്ച് എമര്‍ജന്‍സി മെഡിസിന്‍ മേധാവി ഡോ. മുഹമ്മദ് ഷബീര്‍ പി അറിയുകയും കാറില്‍ ബോധരഹിതനായി കിടക്കുന്ന ജേക്കബിനെ കണ്ടെത്തുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയായിരുന്നു. മറ്റു വാഹനങ്ങളൊന്നും ഈ അപകടത്തില്‍ പെട്ടിരുന്നില്ല. സംഭവത്തിന്റെ തുടക്കസമയത്ത് ജേക്കബിന് പള്‍സ് ഇല്ലായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി ജേക്കബ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആശുപത്രി പ്രവര്‍ത്തകരുടെയും ആരോഗ്യ വിദഗ്ധരുടെയും കൃത്യമായ ഇടപെടല്‍ കാരണമാണ് ഈ പ്രവാസിക്ക് പുതുജീവന്‍ ലഭിച്ചത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.