dubai metro route
Posted By Editor Posted On

dubai metro route: ദുബായ് മെട്രോയ്ക്ക് സമീപം ഉപേക്ഷിക്കപ്പെടുന്നത് അനവധി സൈക്കിളുകള്‍; നടപടിയെടുത്ത് അധികൃതര്‍

നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് : നഗരസൗന്ദര്യം നശിപ്പിച്ച് ദുബായ് മെട്രോയ്ക്ക് സമീപം ഉപേക്ഷിക്കപ്പെടുന്ന സൈക്കിളുകള്‍(dubai metro route). മെട്രോ സ്റ്റേഷനുകള്‍ക്കുസമീപം നിരവധി സൈക്കിളുകളാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സൈക്കിളുകള്‍ അധികൃതര്‍ കണ്ടുകെട്ടി. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) നടത്തിയ പരിശോധനയില്‍ 27 മെട്രോ സ്റ്റേഷനുകളില്‍ നിന്നായാണ് ഉപേക്ഷിച്ച സൈക്കിളുകള്‍ കണ്ടെത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
മെട്രോ സ്റ്റേഷനുകളുടെ മനോഹാരിത നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ദുബായ് മുനിസിപ്പാലിറ്റിയുമായി ചേര്‍ന്ന് അധികൃതര്‍ തുടര്‍ച്ചയായി പരിശോധനകള്‍ നടത്തുന്നുണ്ട്. നഗരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനുള്ള ആര്‍.ടി.എ. കാഴ്ചപ്പാടിന് അനുസൃതമായാണ് പരിശോധനാ കാമ്പയിന്‍ നടത്തുന്നതെന്ന് ആര്‍.ടി.എ. റെയില്‍ ഏജന്‍സി ഡയറക്ടര്‍ നാസിം ഫൈസല്‍ പറഞ്ഞു.
വൈ-ഫൈ സേവനം, ട്രെയിനുകള്‍ക്കും മെട്രോ സ്റ്റേഷനുകള്‍ക്കുമായി 3000 നിരീക്ഷണക്യാമറകള്‍, എമര്‍ജന്‍സി കോള്‍ ബോക്‌സ്, വയര്‍ലെസ് കമ്യൂണിക്കേഷന്‍ സിസ്റ്റം തുടങ്ങി ദുബായ് മെട്രോയുടെ സൗകര്യങ്ങളില്‍ ആര്‍.ടി.എ. പൊതുജനങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന സേവനങ്ങളാണ് നല്‍കിവരുന്നത്. എന്നാല്‍ നഗര സൗന്ദര്യം നശിക്കുകയാണ് ചിലരുടെ നടപടി. 24 മണിക്കൂറില്‍ കൂടുതല്‍ സമയം മെട്രോ, ട്രാം യാത്രക്കാര്‍ക്കായി നിശ്ചയിച്ചിരിക്കുന്ന റാക്കുകളില്‍ ബൈക്കുകളും സൈക്കിളുകളും പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ക്കിടയില്‍ പ്രത്യേക ബോധവത്കരണം നടത്തുന്നുണ്ട്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.