dubai duty free ticket buy online
Posted By Editor Posted On

dubai duty free ticket buy online: ഓണ്‍ലൈനിലൂടെ ടിക്കറ്റെടുത്ത മലയാളിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ ഭീമമായ തുക സമ്മാനം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഓണ്‍ലൈനിലൂടെ ടിക്കറ്റെടുത്ത മലയാളിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ ഭീമമായ തുക സമ്മാനം(dubai duty free ticket buy online). ഭാഗ്യം തേടിയെത്തിയത് കേരളത്തില്‍ നിന്ന് ഓണ്‍ലൈന്‍ വഴി നറുക്കെടുത്ത മുഹമ്മദ് നസറുദ്ദീന്‍ എന്നയാള്‍ക്കാണ്. ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ മൈല്‍സ്റ്റോണ്‍ സീരീസ് 400 നറുക്കെടുപ്പിലാണ് മുഹമ്മദ് നസറുദ്ദീന് എട്ട് കോടിയോളം രൂപ(10 ലക്ഷം ഡോളര്‍) സമ്മാനമായി ലഭിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
ഓഗസ്റ്റ് 31-ന് ഓണ്‍ലൈനില്‍ വാങ്ങിയ 3768 ടിക്കറ്റ് ആണ് ഭാഗ്യം കടലിനപ്പുറത്തെത്തിച്ചത്. 2014 മുതല്‍ ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനില്‍ സ്ഥിരമായി പങ്കെടുക്കുന്ന നസറുദ്ദീന്‍ സീരീസ് 400-ന് രണ്ട് ടിക്കറ്റുകള്‍ വാങ്ങിയിരുന്നു. ഖത്തറിലെ ദോഹയില്‍ കുടുംബാംഗത്തെ സന്ദര്‍ശിച്ച ശേഷം ഇന്ന് കേരളത്തില്‍ തിരിച്ചെത്തിയപ്പോഴാണ് ഭാഗ്യവാനായ കാര്യം അറിയുന്നത്. യാത്ര കാരണം പതിവായുള്ള ദുബായ് ഡ്യൂട്ടി ഫ്രീ ഫെയ്സ്ബുക്കിലെ ‘ലൈവ്’ നറുക്കെടുപ്പ് കാണാന്‍ സാധിച്ചിരുന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ വിജയിച്ചതായി അറിയിച്ചുകൊണ്ട് ദുബായ് ഡ്യൂട്ടി ഫ്രീയില്‍ നിന്ന് കോള്‍ ലഭിച്ചപ്പോള്‍ സന്തോഷം അടക്കാനായില്ല.
ഈ സമ്മാനം തന്റേയും കുടുംബത്തിന്റെയും ജീവിതത്തെ മാറ്റിമറിച്ചതായി മുഹമ്മദ് നസറുദ്ദീന്‍ പറഞ്ഞു. 1999-ല്‍ മില്ലേനിയം മില്യണയര്‍ പ്രമോഷന്‍ ആരംഭിച്ചതിന് ശേഷം 10 ലക്ഷം ഡോളര്‍ നേടിയ 196-ാമത്തെ ഇന്ത്യന്‍ പൗരനാണ് നസറുദ്ദീന്‍. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ ടിക്കറ്റ് വാങ്ങുന്നവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്ന് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനും സിഇഒയുമായ കോം മക്ലോഗ്ലിന്‍ പറഞ്ഞു, ‘
ഇതോടൊപ്പം നടന്ന മൂന്ന് ആഡംബര വാഹനങ്ങള്‍ക്കായുള്ള മികച്ച നറുക്കെടുപ്പില്‍ യുഎസിലെ വിര്‍ജീനിയക്കാരനായ സക്കറി വന്നോയ് ആഡംബര കാര്‍ സ്വന്തമാക്കി. ബെയ്റൂത്തുകാരനായ സെയ്ദ് ഗെദിയോന്‍ ആഡംബര മോട്ടോര്‍ബൈക്കും നേടി. മുംബൈ സ്വദേശിനി നഹീദ് പാണ്ഡെ ബിഎംഡബ്ല്യു ആര്‍ ടി അര്‍ബന്‍ ജി/എസ് (ഇംപീരിയല്‍ ബ്ലൂ മെറ്റാലിക്) മോട്ടോര്‍ബൈക്ക് നേടി.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.