air india express india
Posted By Editor Posted On

air india express india: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ചിറകില്‍ തീ പിടിച്ചു; വിശദീകരണവുമായി അധികൃതര്‍

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മസ്‌കത്ത് – കൊച്ചി വിമാനത്തിന്റെ ചിറകില്‍ തീ പിടിച്ച സംഭവത്തില്‍ വിശദീകരണവുമായി അധികൃതര്‍(air india express india). 141 യാത്രക്കാരുമായി പുറപ്പെടാന്‍ തയാറായ ബോയിങ് 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മസ്‌കത്ത് സമയം രാവിലെ 11.20ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 442 നമ്പര്‍ വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്. വിമാനം ടേക് ഓഫ് ചെയ്യുന്നതിന് മുന്നോടിയായി ടാക്സിബേയിലേക്ക് നീങ്ങിയപ്പോഴാണ് ഇടതുവശത്തെ ചിറകില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടന്‍ ടേക് ഓഫ് നിര്‍ത്തിവച്ചു യാത്രക്കാരെ എമര്‍ജന്‍സി വാതില്‍ വഴി പുറത്തിറക്കുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h അഗ്‌നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ വിമാനത്തിന് മുകളിലേക്ക് വെള്ളം ചീറ്റി തീപടരുന്നത് തടഞ്ഞു.

അപകടവിവരം ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചു. മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ ഒരു വിമാനത്തില്‍ അടിയന്തര സാഹചര്യം ഉണ്ടായെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അധികൃതരുമായി സംസാരിക്കുന്നുണ്ടെന്നും ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. വിമാനത്താവളത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയും വേണ്ടെന്നും മറ്റു സര്‍വീസുകള്‍ സാധാരണ പോലെ നടക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ ഇപ്പോള്‍ വിമാനത്താവളത്തിന്റെ ടെര്‍മിനലിലാണ് ഉള്ളത്. സാങ്കേതിക വിദഗ്ധരും ഫയര്‍ ആന്‍ഡ് സേഫ്റ്റി സംഘവും വിമാനം പരിശോധിച്ചുവരികയാണ്. പകരം സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഡിജിസിഎ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും ഡിജിസിഎ അധികൃതര്‍ വ്യക്തമാക്കി.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.