salik stock market
Posted By Editor Posted On

salik stock market: ദുബായിലെ കോടികള്‍ നേട്ടമുള്ള സാലികിന്റെ ഓഹരി വില്‍പ്പന ഇന്നു ആരംഭിക്കുന്നു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് : ദുബായിലെ റോഡ് ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനമായ സാലിക് ഓഹരി വില്‍പ്പന (salik stock market) ഇന്നു ആരംഭിക്കുന്നു. സെപ്റ്റംബര്‍ 13 മുതല്‍ 20 വരെയാണ് വില്‍പ്പന നടക്കുക. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സാലിക്കിന്റെ ഓഹരികള്‍ സ്വന്തമാക്കാം. സാലിക് ഓഹരിയുടെ 20 ശതമാനമാണ് ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്ങിലൂടെ (ഐ.പി.ഒ)യാണ് വില്‍പ്പന നടക്കുക. 150 കോടി ഓഹരികളാണ് ഇത്തരത്തില്‍ വില്‍പ്പനയ്ക്ക് വെക്കുന്നത്. ഇതുസംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ നേരത്തേ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച പരസ്യത്തിലൂടെ അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
യു.എ.ഇയിലെ പ്രമുഖ ബാങ്കുകളിലെല്ലാം സാലിക്കിന്റെ ഓഹരി ലഭിക്കും. കമ്പനിയുടെ 80 ശതമാനം സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് നിലനിര്‍ത്തുക. ഈമാസം 29-ന് സാലിക് ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ. വില്‍പ്പന നടക്കുന്നതോടെ ഓഹരി വിപണിയില്‍ വന്‍കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഓഹരിയുടെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല. വില്‍പ്പനയ്ക്കുതൊട്ടുമുന്‍പ് പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്.
2021 ല്‍ 48.1 കോടി ട്രിപ്പുകളാണ് സാലിക് വഴി കടന്നുപോയത്. ഈ വര്‍ഷം ഇതുവരെ 26.7 കോടി വാഹനങ്ങളും സാലിക് ഗേറ്റ് വഴി കടന്നുപോയി. കഴിഞ്ഞവര്‍ഷം സാലിക് വഴിയുണ്ടായ വരുമാനം 169 കോടി ദിര്‍ഹമാണ്. ഈ വര്‍ഷം ഇതുവരെ 94.49 കോടി ദിര്‍ഹവും സാലിക് വരുമാനമുണ്ടായി. ദുബായില്‍ നിലവിലുള്ള ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കുന്നതും പരിഷ്‌കരിക്കുന്നതും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്റെ ഉത്തരവ് അനുസരിച്ചാണ്.
ഓഹരി വില്‍പ്പനയ്ക്കുമുന്‍പ് ജൂണില്‍ 99 വര്‍ഷത്തെ കാലാവധിയോടെ സാലിക് പബ്ലിക് ജോയന്റ് സ്റ്റോക്ക് കമ്പിയായി മാറിയിരുന്നു. 2007 ലാണ് ദുബായില്‍ സാലിക് ഏര്‍പ്പെടുത്തിയത്. ദുബായില്‍ എട്ട് ടോള്‍ ഗേറ്റുകളാണ് കമ്പനി നടത്തുന്നത്. അല്‍ ബര്‍ഷ, ജെബല്‍ അലി, അല്‍ മംസാര്‍ നോര്‍ത്ത്, അല്‍ മംസാര്‍ സൗത്ത്, അല്‍ ഗറൂദ്, അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടണ്‍, അല്‍ മക്തൂം ബ്രിഡ്ജ് എന്നിവിടങ്ങളിലാണ് നിലവില്‍ ടോള്‍ ഗേറ്റുകളുള്ളത്. ഭാവിയില്‍ കൂടുതല്‍ ടോള്‍ ഗേറ്റുകള്‍ ദുബായില്‍ വരാനും സാധ്യതയുണ്ട്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.