rice price
Posted By Editor Posted On

rice price: ഇന്ത്യ കയറ്റുമതി തീരുവ ചുമത്തി; യുഎഇയില്‍ അരി വിലയിൽ മാറ്റം വന്നേക്കും

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയില്‍ അരി വില ഏകദേശം 20 ശതമാനം വര്‍ദ്ധിച്ചേക്കാം. സെപ്റ്റംബര്‍ 9 മുതല്‍ ഇന്ത്യ അരിക്ക് കയറ്റുമതി തീരുവ ചുമത്തിയതിനെ തുടര്‍ന്ന് യുഎഇയില്‍ അരിവില (rice price) വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അരി കയറ്റുമതിയുടെ നാല് വിഭാഗങ്ങളില്‍, ഇന്ത്യ വെള്ള ബ്രോക്കണ്‍ ബസ്മതി ഇതര അരിക്ക് കയറ്റുമതി തീരുവ ചുമത്തി, ബസുമതി അരിയും ബസ്മതി ഇതര അരിയും ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മണ്‍സൂണ്‍ മഴയുടെ കുറവ് കാരണം അരി ഉല്‍പാദനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ ഈ തീരുമാനം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
യു.എ.ഇയിലെ ഭൂരിഭാഗം ആളുകളും ഏകദേശം 60 ശതമാനം ഈ രണ്ട് തരം അരിയാണ് ഉപയോഗിക്കുന്നത്, 20 ശതമാനം കയറ്റുമതി തീരുവ പ്രാദേശികമായി വിലയില്‍ സമാനമായ ശതമാനം വര്‍ദ്ധനവിന് കാരണമാകുമെന്ന് റീട്ടെയിലര്‍മാരും ഇറക്കുമതിക്കാരും പറഞ്ഞു. ഇന്ത്യക്കാരും പാക്കിസ്ഥാനികളും ഫിലിപ്പിനോകളും മറ്റ് രാജ്യക്കാരും ഈ വകഭേദങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ യുഎഇയിലെ പല രാജ്യക്കാര്‍ക്കും ഇവ പ്രധാന വില്‍പ്പന ഇനങ്ങളും പ്രധാന ഭക്ഷണവുമാണെന്ന് അല്‍ ആദില്‍ ട്രേഡിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ധനഞ്ജയ് ദാതാര്‍ പറഞ്ഞു.
”ഇന്ത്യയില്‍ വിളകള്‍ കുറവായിരുന്നു, അതുകൊണ്ടാണ് പ്രാദേശിക വില നിയന്ത്രണത്തില്‍ നിലനിര്‍ത്താന്‍ ഇന്ത്യാ ഗവണ്‍മെന്റ് ഈ നടപടി സ്വീകരിച്ചത്. ദക്ഷിണേഷ്യയിലും തെക്കുകിഴക്കന്‍ ഏഷ്യയിലുടനീളമുള്ള നിരവധി ആളുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇനങ്ങളില്‍ ഒന്നാണ് വെളുത്ത അരി. കൂടാതെ, ദക്ഷിണേന്ത്യക്കാര്‍ അവരുടെ പ്രാതല്‍ ദോശയും ഇഡ്ഡലിയും വെളുത്ത അരിയില്‍ നിന്ന് ഉണ്ടാക്കുന്നു. അതിനാല്‍ അവയ്ക്ക്ു വില ഉയരും, ”ഡോ ദാതാര്‍ പറഞ്ഞു.
യുഎഇയുടെയും മറ്റ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളുടെയും അരിയുടെ പ്രധാന ഉറവിടമാണ് ഇന്ത്യ. ലോകത്തെ മൊത്തം അരി കയറ്റുമതിയുടെ 40 ശതമാനവും നിയന്ത്രിക്കുന്ന ഇന്ത്യ, കഴിഞ്ഞ വര്‍ഷം യുഎഇ, ഇറാന്‍, മറ്റ് ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് 21 ദശലക്ഷം ടണ്ണിന്റെ 75 ശതമാനത്തിലധികം കയറ്റുമതി ചെയ്തിരുന്നു. 2020-ല്‍ യുഎഇയിലേക്കുള്ള ഇന്ത്യയുടെ അരി കയറ്റുമതി 1.4 ബില്യണ്‍ ദിര്‍ഹം (385.39 മില്യണ്‍ ഡോളര്‍) ആണെന്ന് യുണൈറ്റഡ് നേഷന്‍സിന്റെ കോംട്രേഡ് ഡാറ്റ ഉദ്ധരിച്ച് ട്രേഡിംഗ് ഇക്കണോമിക്‌സ് പറഞ്ഞു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.