industrial investment
Posted By Editor Posted On

industrial investment: യുഎഇയിലെ വ്യവസായ മേഖല കൂടുതല്‍ വളര്‍ച്ചയിലേക്ക്; പുതിയ പദ്ധതികളിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ അവസരങ്ങളും

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: യുഎഇയിലെ വ്യവസായ മേഖല കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നു. 2031നകം ഉല്‍പാദന മേഖലയിലെ നിക്ഷേപം (industrial investment) ഇരട്ടിയിലേറെ വര്‍ധിപ്പിച്ച് 17,200 കോടി ദിര്‍ഹമാക്കുകയാണ് ലക്ഷ്യം. 6 പദ്ധതികളിലായി അബുദാബി 1000 കോടി ദിര്‍ഹം നിക്ഷേപിക്കുന്നു. പുതിയ പദ്ധതികളിലൂടെ 13,600 പേര്‍ക്കു തൊഴിലും ലഭ്യമാകും.
എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാവസായിക മേഖലയുടെ ഉത്തേജനത്തിന് വന്‍ ആനുകൂല്യങ്ങളാണ് അബുദാബി നല്‍കിവരുന്നത്. ഈ വര്‍ഷം ആദ്യ 6 മാസത്തിനിടെ 136 പുതിയ ലൈസന്‍സുകള്‍ നല്‍കിയത് വ്യാവസായിക രംഗത്തെ അതിവേഗ വളര്‍ച്ച സൂചിപ്പിക്കുന്നെന്ന് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ബ്യൂറോ റിപ്പോര്‍ട്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
ഉല്‍പാദനത്തിലേക്കു മാറിയ വ്യാവസായിക സ്ഥാപനങ്ങളുടെ മൂലധനം 310 കോടി ദിര്‍ഹമായും ഉയര്‍ന്നു.നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് അബുദാബി ഒട്ടേറെ ഇളവുകള്‍ നല്‍കുന്നുണ്ട്. ലൈസന്‍സ് നടപടിക്രമങ്ങള്‍ ലഘൂകരിച്ചു. ലോകത്തിന്റെ ഏതു കോണിലിരുന്നും അബുദാബിയില്‍ ബിസിനസ് ചെയ്യാന്‍ അവസരമൊരുക്കി. ആദ്യ 2 വര്‍ഷത്തേക്ക് ലൈസന്‍സ് ഫീസില്‍ ഇളവ്, സൗജന്യ ഓഫിസ്, വന്‍കിട കമ്പനികള്‍ക്ക് വൈദ്യുതി നിരക്കില്‍ 41% ഇളവ് തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഈ വര്‍ഷം ആദ്യ പകുതിയില്‍ മാത്രം 102 കോടി ദിര്‍ഹത്തിന്റെ ഇളവ് നല്‍കി.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.