difc courts dubai
Posted By Editor Posted On

difc courts dubai: വിസ തട്ടിപ്പ്; യുഎഇയില്‍ പ്രവാസിക്ക് ശിക്ഷ വിധിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: വിസ തട്ടിപ്പ് നടത്തിയ പ്രവാസിക്ക് യുഎഇയില്‍ ശിക്ഷ വിധിച്ചു. വിസയ്ക്ക് പണം വാങ്ങി ആളുകളെ കമ്പളിപ്പിച്ച 43 കാരനായ പ്രവാസിക്ക് (difc courts dubai) രണ്ടു മാസം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. വിസ ഇടപാട് ഫീസായി വാങ്ങിയ പണം തിരികെ നല്‍കാനും ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തന്റെ കമ്പനി യൂറോപ്പിലേക്കും യുഎസിലേക്കു വീസ നല്‍കുന്നുണ്ടെന്നും കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുണ്ടെന്നും കാണിച്ച് പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. വിചാരണ വേളയില്‍, താന്‍ കമ്പനിയിലെ ഒരു ജീവനക്കാരന്‍ മാത്രമാണെന്ന് പറഞ്ഞ് പ്രതി കുറ്റം നിഷേധിച്ചു. എന്നാല്‍ പണം ബോധപൂര്‍വം പ്രതി കൈക്കലാക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
കമ്പനിയുടെ ആസ്ഥാനമായി വാടകയ്ക്കെടുത്ത ഒരു ഓഫീസില്‍ വച്ച് നിരവധി പേരെ അഭിമുഖം നടത്തുകയും പണം തട്ടിയെടുക്കുകയും ചെയ്തു. പകരമായി കമ്പനിയുടെ ലോഗോ പതിച്ച രസീതും ഇയാള്‍ നല്‍കി. കമ്പനിക്ക് ലൈസന്‍സ് ഇല്ലെന്ന് സാമ്പത്തിക വികസന വകുപ്പ് വ്യക്തമാക്കി. രാജ്യത്ത് ടൂറിസ്റ്റ് ഗൈഡ് സേവനങ്ങള്‍ നല്‍കുന്നതിന് ഒരു വ്യക്തിഗത സ്ഥാപനമെന്ന നിലയില്‍ ഉടമ ലൈസന്‍സിന് അപേക്ഷിച്ചിരുന്നു. ഈ ലൈസന്‍സില്‍ ടൂറിസ്റ്റ് അല്ലെങ്കില്‍ ഇമിഗ്രേഷന്‍ വീസകള്‍ നല്‍കുന്നില്ല.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.