the expatriates
Posted By Editor Posted On

the expatriates: കോവിഡ് വേവലാതികളില്ലാതെ നാട്ടിലെ ഓണാഘോഷം കഴിഞ്ഞ് പ്രവാസികള്‍ മടങ്ങി തുടങ്ങി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഷാര്‍ജ : കോവിഡ് വേവലാതികളില്ലാതെ നാട്ടിലെ ഓണാഘോഷം കഴിഞ്ഞ് പ്രവാസികള്‍ മടങ്ങി തുടങ്ങി(the expatriates). രണ്ടുമാസത്തെ വേനലവധി ജന്മനാട്ടില്‍ കുടുംബമായി ആഘോഷിച്ചാണ് മലയാളികള്‍ വീണ്ടും യു.എ.ഇ.യിലേക്ക് മടങ്ങുന്നത്. കോവിഡ് വേവലാതികളില്‍നിന്ന് ശമനംകിട്ടിയ സന്തോഷത്തോടെയാണ് ഇക്കുറി പ്രവാസികള്‍ കൂട്ടത്തോടെ നാടണഞ്ഞത്. നാട്ടിലെ ഉത്സവങ്ങളും കുടുംബത്തോടൊപ്പമുള്ള ഓണവും വിനോദയാത്രകളും തീര്‍ഥാടനങ്ങളും കഴിഞ്ഞാണ് പ്രവാസിമലയാളികളുടെ മടക്കം.
കൂടിയ വിമാനയാത്രാനിരക്ക് നാട്ടിലേക്കുള്ള സന്ദര്‍ശനത്തിന് തടസ്സമായെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് പ്രവാസികള്‍ നാട്ടിലെത്തിയതെന്നതും യാഥാര്‍ഥ്യമാണ്. നിരക്ക് കുറയുന്നതുംകാത്ത് ഒട്ടേറെ കുടുംബങ്ങള്‍ ഇപ്പോഴും നാട്ടില്‍കഴിയുന്നുമുണ്ട്. എങ്കിലും, ഏറെക്കാലത്തിനുശേഷം നാട്ടില്‍ മാതാപിതാക്കളോടും കുടുംബങ്ങള്‍ക്കുമൊപ്പം ഓണമാഘോഷിച്ച സംതൃപ്തിയാണെല്ലാവര്‍ക്കും. അവധിക്ക് നാട്ടിലെത്തിയയുടന്‍ ഉത്തരേന്ത്യയിലടക്കം സന്ദര്‍ശനം നടത്തിയവരുമേറെയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
കുടുംബത്തിലും അയല്‍വീടുകളിലുമുള്ള പ്രായമായവരെയടക്കം കൂടെക്കൂട്ടി കേരളത്തിലെ വിവിധ തീര്‍ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചവരുമുണ്ട്.
പ്രശസ്തമായ ആറന്മുള തിരുവോണസദ്യയുടെ രുചിവൈഭവം വര്‍ണിച്ച് പ്രവാസികള്‍ സാമൂഹികമാധ്യമങ്ങളില്‍ ഫോട്ടോയടക്കം പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ആറന്മുള വള്ളസദ്യയും വള്ളപ്പാട്ടും ആഘോഷമാക്കിയാണ് പത്തനംതിട്ടജില്ലയിലെ പ്രവാസികളുടെ മടക്കം. മറ്റുജില്ലക്കാരും കുടുംബമായി ഇവിടെയെത്തിയിരുന്നു. തോരാമഴയും ആഘോഷവുമടക്കം നല്ല ഓര്‍മകളുമായുള്ള ജന്മനാട്ടില്‍നിന്നുള്ള മടക്കം പ്രവാസജീവിതത്തിലെ മടുപ്പില്‍നിന്ന് താത്കാലത്തേക്കുള്ള മോചനംകൂടിയായാണ് കാണുന്നതെന്ന് നാട്ടില്‍നിന്ന് മടങ്ങിയെത്തിയവര്‍ പറഞ്ഞു.

നാട്ടിലെ ഓണാഘോഷം കഴിഞ്ഞെങ്കിലും യു.എ.ഇ.യില്‍ ഓണാഘോഷങ്ങള്‍ തുടരുകയാണ്. നാട്ടില്‍നിന്ന് മടങ്ങിയ പ്രവാസി കുടുംബത്തോടൊപ്പം മാതാപിതാക്കള്‍ അടക്കമുള്ള അടുത്ത കുടുംബക്കാരെയും യു.എ.ഇ.യിലേക്ക് കൂട്ടിയിട്ടുണ്ട്. ഇനി പ്രവാസനാട്ടിലെ ഓണാഘോഷങ്ങളും ആസ്വദിക്കുകയാണ് ലക്ഷ്യം. സിനിമാരംഗത്തിലെ ഒട്ടേറെപ്രമുഖരും ഇപ്പോള്‍ യു.എ.ഇ.യിലുണ്ട്. ഞായറാഴ്ച യു.എ.ഇ.യിലെ വിവിധകേന്ദ്രങ്ങളില്‍ ചെറുതും വലുതുമായ ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇനിയുള്ള വാരാന്ത്യങ്ങളിലും ഓണാഘോഷങ്ങളുടെ തിരക്കുതന്നെ. ഓഡിറ്റോറിയങ്ങള്‍ കിട്ടാതെ കെട്ടിടങ്ങളുടെ ഇടനാഴികളിലും റൂഫുകളിലും ഓണപ്പൂക്കളമിട്ട് ആഘോഷം നടത്തുന്നവരും നിരവധിയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
15 വര്‍ഷത്തിനുശേഷം അമ്മയോടും സഹോദരങ്ങള്‍ക്കുമൊപ്പം ഓണസദ്യ ഉണ്ണാനുള്ള ഭാഗ്യംലഭിച്ചെന്ന് ദുബായിലുള്ള മുന്‍ സ്പീക്കറും നോര്‍ക്ക-റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മുന്‍മന്ത്രിയും സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവുമായ എ.കെ. ബാലനും കുടുംബസമേതം യു.എ.ഇ.യില്‍ ഓണമാഘോഷിക്കുകയാണ്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.