norka pravasi
Posted By Editor Posted On

norka pravasi: തൊഴില്‍ സാമ്പത്തിക തട്ടിപ്പിനെതിരെ നടപടി, പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങളും വരുന്നു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഷാര്‍ജ : തൊഴില്‍ തട്ടിപ്പ് തടയാന്‍ നോര്‍ക്ക റൂട്ട്സ് ശക്തമായ ഇടപെടല്‍ നടത്തുമെന്ന് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഹ്രസ്വസന്ദര്‍ശനത്തിനായി ദുബായിലെത്തിയതായിരുന്നു അദ്ദേഹം. വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സികളെ തടയാനായി ‘ഓപ്പറേഷന്‍ ശുഭയാത്ര’ എന്നപേരില്‍ പുതിയ പദ്ധതി സര്‍ക്കാര്‍ (norka pravasi)ആരംഭിച്ചിട്ടുണ്ട്. തൊഴില്‍വാഗ്ദാനങ്ങളില്‍കുടുങ്ങി സാമ്പത്തികത്തട്ടിപ്പിനിരയാകുന്നവരുടെ സംരക്ഷണത്തിനുവേണ്ടിയുള്ളതാണിത്. പാവപ്പെട്ട മലയാളികളെ തൊഴില്‍വാഗ്ദാനം നല്‍കി സാമ്പത്തികത്തട്ടിപ്പ് നടത്തുന്നത് വര്‍ധിക്കുകയാണ്.
അതിനാല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയതെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ‘ഓപ്പറേഷന്‍ ശുഭയാത്ര’ പ്രകാരം തട്ടിപ്പിനിരയാകുന്നവരുടെ പരാതികള്‍ പരിശോധിച്ച് സംസ്ഥാന ഡി.ജി.പി.യുടെ നേതൃത്വത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാനായി പ്രത്യേക സെല്‍ രൂപവത്കരിച്ചിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
നോര്‍ക്ക, കേരള പോലീസ്, പ്രൊട്ടക്റ്റഡ് ഓഫ് ഇമിഗ്രേഷന്‍ എന്നിവചേര്‍ന്ന സംയുക്തസമിതിയാണ് ഓപ്പറേഷന്‍ ശുഭയാത്ര നിയന്ത്രിക്കുന്നതെന്ന് ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. പരാതികള്‍ ലഭിക്കുമ്പോള്‍ സമിതി ശക്തമായി ഇടപെടും. അംഗീകാരമില്ലാത്ത സ്വകാര്യ ഏജന്‍സികളിലൂടെ വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്നവരാണ് കൂടുതലും തട്ടിപ്പുകള്‍ക്കിരയാകുന്നത്. തൊഴില്‍തട്ടിപ്പുകള്‍ക്കെതിരേ സര്‍ക്കാര്‍ നിരന്തര ബോധവത്കരണം നടത്തിയിട്ടും ഫലപ്രാപ്തിയിലെത്താത്ത സാഹചര്യമുണ്ട്. ആളുകള്‍ വേണ്ടത്ര ഗൗരവത്തോടെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാതെയാണ് വ്യാജ റിക്രൂട്ട്മെന്റ്സ് ഏജന്‍സികള്‍ തട്ടിപ്പുകള്‍ക്ക് ഇരകളാകുന്നത്. വിസ വാഗ്ദാനംചെയ്യുന്ന ഏജന്‍സികളുടെ അംഗീകാരം, തൊഴില്‍ ദാതാക്കളെക്കുറിച്ചുള്ള കൃത്യമായവിവരം, ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങളുടെ ആധികാരികത തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിശോധിക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരാണ് തട്ടിപ്പുകള്‍ക്കിരയാവുന്നവരില്‍ ഭൂരിഭാഗവുമെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
പ്രവാസികളായി കേരളത്തില്‍നിന്നും പുറത്തുപോകുന്നവരുടെ വിവരങ്ങള്‍ സമാഹരിച്ചുള്ള ഡേറ്റാ ബാങ്ക് ഗ്ലോബല്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ നോര്‍ക്ക-റൂട്ട്സ് സൂക്ഷിക്കും. സാമ്പത്തികനിക്ഷേപകര്‍, വിദഗ്ധ, അവിദഗ്ധ തൊഴിലാളികള്‍ എന്നിവരെക്കുറിച്ചെല്ലാം കൃത്യമായ വിവരങ്ങള്‍ ശേഖരിക്കും. വിദേശത്തേക്കുള്ള നിയമനങ്ങളും നിലവില്‍ നോര്‍ക്ക-റൂട്ട്സ് മുഖേന നടപ്പാക്കുന്നുണ്ട്.

നഴ്‌സുമാര്‍, വിദഗ്ധ തൊഴിലാളികള്‍ അടക്കമുള്ളവരുടെ വിദേശത്തേക്കുള്ള നിയമനങ്ങള്‍ ഇത്തരത്തില്‍ കൃത്യമായി ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ജപ്പാന്‍, ജര്‍മനി അടക്കമുള്ള രാജ്യങ്ങളുമായി കേരളം ഇത്തരത്തില്‍ കരാറുകളില്‍ ഒപ്പിട്ടുണ്ട്. കരാര്‍പ്രകാരം കേരളത്തില്‍നിന്നും നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
ചുരുങ്ങിയത് രണ്ടുവര്‍ഷമെങ്കിലും പ്രവാസികളായ വനിതകള്‍ക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിക്കും നോര്‍ക്ക റൂട്ട്സ് പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. പ്രവാസി വീട്ടമ്മമാരായവര്‍ക്ക് സ്വയംതൊഴില്‍ നടത്താനായി വനിതാവികസന കോര്‍പ്പറേഷനുമായി സഹകരിച്ചുള്ള പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് യു.കെ., യൂറോപ്പ് എന്നിവിടങ്ങളില്‍ അടുത്തുതന്നെ വരാന്‍ പോകുന്നത്. ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിലേക്കും ഇത്തരത്തില്‍ തൊഴില്‍ സംരംഭമൊരുക്കാന്‍ കേരളത്തിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.