expat family
Posted By Editor Posted On

expat family: ഗള്‍ഫില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം: ഞെട്ടലോടെ പ്രവാസ ലോകം, കുറ്റക്കാര്‍ക്ക് കര്‍ശന നടപടി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ ഉറങ്ങിപ്പോയ മലയാളി ബാലികയ്്ക്ക് (expat family)ദാരുണാന്ത്യം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. മിന്‍സയുടെ മരണത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം ദുഃഖം രേഖപ്പെടുത്തിയതിനൊപ്പം കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം തുടങ്ങി.
ഞായറാഴ്ച രാവിലെ സ്‌കൂളിലേയ്ക്ക് പുറപ്പെട്ട നാലു വയസുകാരി ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് ബസിനുള്ളില്‍ ദാരുണമായി മരണമടഞ്ഞത്. അല്‍ വക്രയിലെ സ്പ്രിങ്ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെജി 1 വിദ്യാര്‍ഥിനിയാണ് മിന്‍സ. രാവിലെ മിന്‍സ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുമായി സ്‌കൂളിലെത്തിയ ബസ് ജീവനക്കാര്‍ ബസിനുള്ളില്‍ മിന്‍സ ഇരുന്ന് ഉറങ്ങുന്നത് ശ്രദ്ധിക്കാതെ വാഹനം പാര്‍ക്കിങ്ങിലിട്ട് ലോക്ക് ചെയ്തു പോകുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
ഉച്ചയോടെ വിദ്യാര്‍ഥികളെ തിരികെ വീട്ടിലെത്തിക്കാനായി ബസില്‍ കയറിയപ്പോഴാണ് മിന്‍സയെ അബോധാവസ്ഥയില്‍ കാണുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കടുത്ത ചൂടില്‍ അടച്ചിട്ട ബസിനുള്ളില്‍ മണിക്കൂറുകളോളം കഴിഞ്ഞ മിന്‍സയുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇന്നലെ പകല്‍ താപനില 36 നും 43 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരുന്നു. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ അല്‍ വക്ര പൊലീസ് കേസെടുത്തിട്ടുണ്ട്. മലയാളി ഉള്‍പ്പെടെയുള്ള ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തുവെന്നുമാണ് പ്രാഥമിക വിവരങ്ങള്‍.

കുഞ്ഞു മിന്‍സയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ്‌ പ്രവാസ ലോകം. മിന്‍സയുടെ മരണം കുടുംബത്തെയും സുഹൃത്തുക്കളെയും മാത്രമല്ല പൊതുസമൂഹത്തെ മുഴുവനായും കണ്ണീരിലാഴ്ത്തി. ഇന്നലെ മിന്‍സയുടെ നാലാം പിറന്നാള്‍ ആയിരുന്നു. ശനിയാഴ്ച രാത്രിയില്‍ വീട്ടില്‍ നടന്ന പിറന്നാള്‍ ആഘോഷത്തിന്റെ സന്തോഷത്തിലായിരുന്നു മിന്‍സ. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
ഇന്നലെ രാവിലെ പിറന്നാള്‍ സന്തോഷത്തില്‍ നിറഞ്ഞ ചിരിയുമായാണ് അമ്മയോട് യാത്ര പറഞ്ഞ് സ്‌കൂള്‍ ബസില്‍ സ്‌കൂളിലേയ്ക്ക് പോയത്. ഉച്ചയോടെ മിന്‍സയ്ക്ക് സുഖമില്ല ഉടന്‍ സ്‌കൂളിലെത്തണമെന്ന സന്ദേശമാണ് അച്ഛന്‍ അഭിലാഷ് ചാക്കോയ്ക്കും അമ്മ സൗമ്യയ്ക്കും ലഭിക്കുന്നത്. അഭിലാഷ് സ്‌കൂളിലെത്തുമ്പോഴേയ്ക്കും മിന്‍സയെ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചിരുന്നു. അല്‍ വക്ര ആശുപത്രിയിലെ പോസ്റ്റുമാര്‍ട്ടം ഉള്‍പ്പെടെയുള്ള ഔദ്യോഗിക നടപടികള്‍ക്ക് ശേഷം കുഞ്ഞു മിന്‍സയെ കോട്ടയം ചിങ്ങവനത്തേയ്ക്ക് കൊണ്ടുപോകും. മിന്‍സയുടെ സഹോദരി മീഖ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ 2-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയിലെ സീനിയര്‍ ഗ്രാഫിക് ഡിസൈനര്‍ ആണ് പിതാവ് അഭിലാഷ് ചാക്കോ. സൗമ്യയാണ് മാതാവ്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകുംComments (0)

Leave a Reply

Your email address will not be published.