burjkhaleefa
Posted By Editor111 Posted On

burjkhaleefa ലോകത്തിലെ പ്രിയപ്പെട്ട 10 ലാൻഡ്‌മാർക്കുകളിൽ ഒന്നായി യുഎഇയുടെ സ്വന്തം ബുർജ് ഖലീഫ

ദുബായ്: ലോകത്തിലെ പ്രിയപ്പെട്ട 10 ലാൻഡ്‌മാർക്കുകളിൽ എട്ടാമത്തെ സ്ഥാനം യുഎഇയുടെ സ്വന്തം ബുർജ് ഖലീഫയ്ക്ക് burjkhaleefa സ്വന്തം.16.73 ദശലക്ഷം വാർഷിക സന്ദർശകരാണ് അംബരചുംബിയായ ബുർജ് ഖലീഫയ്ക്കുള്ളത്.
ബുർജ് ഖലീഫയ്ക്ക് 24.59 ദശലക്ഷം വാർഷിക ഗൂഗിൾ സെർച്ച് വോള്യങ്ങളും 6.239 ദശലക്ഷം ഇൻസ്റ്റാഗ്രാം പോസ്റ്റുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യൂസ്ബൗണ്‍സ് ഡോട് കോം യാത്രാ വിദഗ്ധരുടെ അഭിപ്രായത്തിലാണ് ഇത്തരത്തിൽ റേറ്റിങ് നടത്തിയത്. 135 ദിർഹമാണ് ബുർജ് ഖലീഫയുടെ പ്രവേശന നിരക്ക്. പ്രവേശന ടിക്കറ്റ് വിൽപനയിൽ നിന്നു മാത്രം ബുർജ് ഖലീഫയ്ക്ക് ഓരോ വർഷവും ഏകദേശം 621 ദശലക്ഷം ഡോളർ വരുമാനം ലഭിക്കുമെന്നാണ് കണക്ക്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF ലോകത്തിൽ നയാഗ്ര വെള്ളച്ചാട്ടം ഒന്നാം സ്ഥാനം ഏറ്റെടുത്തപ്പോൾ രണ്ടാം സ്ഥാനം നേടിയത് ഇന്ത്യയുടെ സ്വന്തം താജ്മഹലാണ്. ഗ്രാൻഡ് കാന്യോൺ, ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്, സ്റ്റാച്യു ഓഫ് ലിബർട്ടി, ഗ്രേറ്റ് വാൾ ഓഫ് ചൈന, ഈഫൽ ടവർ, ബുർജ് ഖലീഫ, ബാൻഫ് നാഷണൽ പാർക്ക്, കൊളോസിയം എന്നിവയാണ് ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട 10 ലാൻഡ്മാർക്കുകൾ.

info

INFO

Comments (0)

Leave a Reply

Your email address will not be published.