big ticket offers
Posted By Editor Posted On

big ticket offers: അബുദാബി ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാല് പ്രവാസികള്‍ സ്വന്തമാക്കിയത് വന്‍തുക

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാല് പ്രവാസികള്‍ സ്വന്തമാക്കിയത് വന്‍തുക. അബുദാബി ബിഗ് ടിക്കറ്റ് ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ നടത്തിയ പ്രതിവാര നറുക്കെടുപ്പുകളില്‍ നാല് പ്രവാസികള്‍ മൂന്ന് ലക്ഷം ദിര്‍ഹം വീതം സ്വന്തമാക്കി(big ticket offers). രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയും മറ്റൊരു ഫിലിപ്പൈന്‍സ് സ്വദേശിയുമാണ് വിജയികളായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
ഓഗസ്റ്റിലെ ആദ്യ പ്രതിവാര നറുക്കെടുപ്പ് വിജയി- അബ്ദുല്‍ മന്നാന്‍ ഖമറുല്‍ ഹുദ സിദ്ദീഖ്
കഴിഞ്ഞ 25 വര്‍ഷമായി സൗദി അറേബ്യയില്‍ പ്രവാസിയായ അബ്ദുല്‍ മന്നാനായിരുന്നു ഓഗസ്റ്റിലെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായത്. നിലവില്‍ ഒരു ഓയില്‍ ആന്റ് ഗ്യാസ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് അദ്ദേഹം. ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ പ്രതിവാര നറുക്കെടുപ്പിലെ വിജയം തേടിയെത്തിയത്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷമാണ് ബിഗ് ടിക്കറ്റിന്റെ സ്റ്റോര്‍ കണ്ടതെന്നും അന്ന് മുതല്‍ എല്ലാ മാസവും പതിവായി ടിക്കറ്റുകളെടുക്കുകയാണെന്നും, അദ്ദേഹം സമ്മാന വിവരം അറിയിക്കാനായി ബന്ധപ്പെട്ട ബിഗ് ടിക്കറ്റ് പ്രതിനിധിയോട് പറഞ്ഞു. സമ്മാനമായി ലഭിക്കുന്ന മുഴുവന്‍ പണവും തന്റെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റിലെ രണ്ടാമത്തെ പ്രതിവാര നറുക്കെടുപ്പ് വിജയി- കംറാന്‍ അഷ്‌റഫ്
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ സ്വദേശിയായ കംറാന്‍ അഷ്‌റഫാണ് ഓഗസ്റ്റ് മാസത്തില്‍ ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിലൂടെ മൂന്ന് ലക്ഷം ദിര്‍ഹം നേടിയ രണ്ടാമത്തെ വിജയി. കഴിഞ്ഞ ഏഴ് വര്‍ഷമായി തന്റെ ചില സുഹൃത്തുക്കളുമായി ചേര്‍ന്ന് എല്ലാ മാസവും ബിഗ് ടിക്കറ്റെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മാന വിവരമറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടിയ അദ്ദേഹം, പാകിസ്ഥാന്‍ സ്വാതന്ത്ര്യ ദിനത്തിലാണ് താന്‍ ടിക്കറ്റുകളെടുത്തതെന്നും വെളിപ്പെടുത്തി. കഴിഞ്ഞ കുറേ വര്‍ഷമായി താനും സുഹൃത്തുക്കളും ചേര്‍ന്ന് പദ്ധതിയിടുന്ന ഒരു ബിസിനസ് സംരംഭം തുടങ്ങാനായി ഈ പണം ചെലവഴിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഓഗസ്റ്റിലെ മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പ് വിജയി- ആന്റണി ജോണ്‍സ്
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാരന്‍ ആന്റണി ജോണ്‍സായിരുന്നു ഓഗസ്റ്റിലെ ബിഗ് ടിക്കറ്റിന്റെ മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായത്. കഴിഞ്ഞ പത്ത് വര്‍ഷമായി തന്റെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ചേര്‍ന്ന് പണം സമാഹരിച്ച് ബിഗ് ടിക്കറ്റ് എടുക്കുകയായിരുന്നു അദ്ദേഹം. ബിഗ് ടിക്കറ്റിനെക്കുറിച്ച് എങ്ങനെ അറിഞ്ഞുവെന്ന ചോദ്യത്തിന്, ചില സുഹൃത്തുക്കളില്‍ നിന്ന് കേട്ടറിഞ്ഞതാണെന്നായിരുന്നു മറുപടി. തുടര്‍ന്ന് സ്വന്തം ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിച്ച് നറുക്കെടുപ്പില്‍ പങ്കെടുത്തു തുടങ്ങി. പിന്നീട് അത് തുടര്‍ന്നു വരികയായിരുന്നു.

ഓഗസ്റ്റിലെ നാലാമത്തെ പ്രതിവാര നറുക്കെടുപ്പ് വിജയി- മേരി ഗ്രേസ് ബൗതിസ്ത
ദുബായില്‍ താമസിക്കുന്ന ഫിലിപ്പൈന്‍സ് സ്വദേശി മേരി ഗ്രേസ് ആണ് ഓഗസ്റ്റിലെ ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായ നാലാമത്തെയാള്‍. കഴിഞ്ഞ 15 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന മേരി ഗ്രേസ് ഒരു ഹോസ്പിറ്റാലിറ്റി കമ്പനിയില്‍ പ്രൊക്യുര്‍മെന്റ് ഓഫീസറായി ജോലി ചെയ്യുകയാണ്. ബിഗ് ടിക്കറ്റ് പ്ലാറ്റ്‌ഫോമില്‍ വിജയികളുടെ കൂട്ടത്തില്‍ മേരിയുടെ പേര് പ്രഖ്യാപിച്ചത് കണ്ട ഒരു ക്ലയിന്റാണ് സമ്മാനം കിട്ടിയ വിവരം മേരിയെ വിളിച്ച് അറിയിച്ചത്. ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിലൂടെയാണ് മേരിയെ ഭാഗ്യം തേടിയെത്തിയത്. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് എടുത്ത് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്ന ‘ബൈ ടു ഗെറ്റ് വണ്‍ ഫ്രീ’ ഓഫറില്‍ ഓണ്‍ലൈനായാണ് മേരി ഗ്രേസ് ടിക്കറ്റെടുത്തത്. തന്റെ നാല് വയസുകാരിയായ മകള്‍ക്ക് വേണ്ടി സമ്മാനത്തുക നിക്ഷേപിക്കാനാണ് അവരുടെ തീരുമാനം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
യുഎഇയിലെ ഏറ്റവും വലുതും ഏറ്റവുമധികം കാലം നീണ്ടുനില്‍ക്കുന്നതുമായ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഉറപ്പായ ക്യാഷ് പ്രൈസുകളാണ് വിജയികള്‍ക്ക് ലഭിക്കുന്നത്. ബിഗ് ടിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും വെബ്‌സൈറ്റുകളും സന്ദര്‍ശിക്കാം.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.