uae energy
Posted By Editor Posted On

uae energy: ഊര്‍ജമേഖലയ്ക്ക് കരുത്ത് പകരാന്‍ യുഎഇയില്‍ പുതിയ കരാര്‍

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി : ഊര്‍ജമേഖലയ്ക്ക് കരുത്ത് പകരാന്‍ യുഎഇയില്‍ പുതിയ കരാര്‍(uae energy). ദുബായ് സപ്ലൈ അതോറിറ്റിയും (ഡി.യു.എസ്.യു.പി.) അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും (അഡ്‌നോക്) തമ്മില്‍ വാതക വില്‍പ്പന കരാറില്‍ ഒപ്പുവച്ചു. യു.എ.ഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെയും അധ്യക്ഷതയിലാണ് കരാര്‍ ഒപ്പിട്ടത്.
ഡി.യു.എസ്.യു.പി. ഡയറക്ടര്‍ ജനറലും ദുബായ് സുപ്രീം കൗണ്‍സില്‍ ഓഫ് എനര്‍ജി ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം, യു.എ.ഇ. വ്യവസായ നൂതന സാങ്കേതികവിദ്യ വകുപ്പ് മന്ത്രിയും അഡ്‌നോക് മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒ. യുമായ ഡോ.സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബര്‍ എന്നിവരാണ് ഭരണാധികാരികളുടെ സാന്നിധ്യത്തില്‍ കരാറില്‍ ഒപ്പിട്ടത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
ഉത്തരവാദിത്തമുള്ള ഊര്‍ജ പരിവര്‍ത്തനം സാധ്യമാക്കുന്നതിനുള്ള രണ്ട് എമിറേറ്റുകളുടെ പ്രതിബദ്ധതയാണ് പുതിയ കരാറിലൂടെ വ്യക്തമാകുന്നത്. ശുദ്ധോര്‍ജ സ്രോതസ്സുകളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.