new laws in the uae
Posted By Editor Posted On

new laws in the uae: പൊതു-സ്വകാര്യ മേഖല പങ്കാളിത്തം: പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള പങ്കാളിത്തം സംബന്ധിച്ച് യുഎഇ പുതിയ നിയമം(new laws in the uae) പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു നിയമം പ്രഖ്യാപിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
”വികസന, സാമ്പത്തിക, സാമൂഹിക പദ്ധതികളില്‍ ഏര്‍പ്പെടാന്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയും പൊതു സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലേക്ക് നയിക്കുന്ന പങ്കാളിത്തം വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” ഷെയ്ഖ് മുഹമ്മദ് യോഗത്തിന് ശേഷം ട്വീറ്റ് ചെയ്തു.
കോവിഡ് -19 പാന്‍ഡെമിക്കിന്റെ പ്രത്യാഘാതങ്ങളെ യുഎഇ എങ്ങനെ മറികടന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് നിരവധി ട്വീറ്റുകളില്‍ എടുത്തുകാണിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പാന്‍ഡെമിക്കിന് മുമ്പുള്ളതിനേക്കാള്‍ ഉയര്‍ന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോള വ്യാപാരം ഇതുവരെ ശക്തി പ്രാപിച്ചിട്ടില്ല, എന്നാല്‍ യുഎഇയുടെ സമ്പദ്വ്യവസ്ഥ ശക്തി പ്രാപിച്ചിട്ടുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1.053 ട്രില്യണ്‍ ദിര്‍ഹം നേടിയതിനാല്‍ ചരിത്രത്തിലാദ്യമായി പുതിയ നേട്ടം കൈവരിച്ചതായി അദ്ദേഹം പറഞ്ഞു.
പ്രതിഭകളെ ആകര്‍ഷിക്കുന്നതിലും അടിസ്ഥാന സൗകര്യവികസനത്തിലും നിയമനിര്‍മ്മാണത്തിലും ഉള്‍പ്പെടെ 156 സൂചകങ്ങളില്‍ ആഗോളതലത്തില്‍ യുഎഇ ഒന്നാമതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.