general department of criminal investigation
Posted By Editor Posted On

general department of criminal investigation: യുഎഇ: ഏത് അടിയന്തര സാഹചര്യത്തിലും ജനങ്ങളെ സംരക്ഷിക്കാന്‍ ഈ പെണ്‍പടയും

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് റാസല്‍ഖൈമയെ സംരക്ഷിക്കാന്‍ ഈ പെണ്‍പടയും. എമിറേറ്റിനെ സുരക്ഷിതമാക്കാന്‍ പ്രയത്‌നിക്കുന്നവര്‍ക്കൊപ്പം അഞ്ച് വനിതാ പോലീസുകാരും ഉള്‍പ്പെടുന്നു(general department of criminal investigation). രാജ്യസുരക്ഷയ്ക്ക് പ്രാധാന്യംനല്‍കി രാപകല്‍ വ്യത്യാസമില്ലാതെ തങ്ങളുടെ കടമ നിര്‍വഹിക്കുകയാണ് ഫാത്തിമ അല്‍ നുഐമി, സെര്‍ജന്റ് അംന അല്‍ ഷെഹി, സെര്‍ജന്റ് ലൈല മുഹമ്മദ് അലി, ഫത്മ അല്‍ സാദിസാകിന, മുഹമ്മദ് ആല്‍ബലൂഷി എന്നിവര്‍. റാസല്‍ഖൈമയുടെ സുരക്ഷയ്ക്ക് കോട്ടം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന പോലീസ് സേനയിലെ അംഗങ്ങളാണിവര്‍. കേസന്വേഷണത്തിന്റെ ഭാഗമായി പരിശോധന നടത്തിയും അപകടകാരികളായ കുറ്റവാളികളെ പിടികൂടിയും നിഗൂഢമായ കേസുകള്‍ തെളിയിച്ചും പോലീസ് സേനയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് അഞ്ച് പേരും.
കടമ നിറവേറ്റാന്‍ ജീവന്‍ പണയപ്പെടുത്താന്‍ പോലും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറില്ലെന്ന് ഇവര്‍ പറയുന്നു. ആറ് കുട്ടികളുടെ അമ്മയാണെങ്കിലും അര്‍ധ രാത്രിയില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നാല്‍ മറിച്ചൊന്നും ചിന്തിക്കാതെ പുറപ്പെടുമെന്ന് സര്‍ജന്റ് അംന അല്‍ ഷെഹി പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
പുരുഷന്മാര്‍ ചെയ്യുന്ന ജോലികള്‍ ചെയ്യാന്‍ പോലീസ് സേനയിലെ സ്ത്രീകളും പ്രാപ്തരാണെന്ന് റാസല്‍ഖൈമ പോലീസ് പരിശീലനകേന്ദ്രം മേധാവി ഡയറക്ടര്‍ കേണല്‍ മുഹമ്മദ് നാസര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ സമാധാനവും സുരക്ഷയും വര്‍ധിപ്പിക്കുന്നതിന് അവര്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കുന്നുണ്ട്. എല്ലാത്തരം കുറ്റകൃത്യങ്ങള്‍ നേരിടാനും അവയോട് പ്രതികരിക്കാനും വനിതാ പൊലീസുകാരെ തയ്യാറാക്കുകയാണ് എമിറേറ്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മോഷണം, കള്ളപ്പണം വെളുപ്പിക്കല്‍, മനുഷ്യക്കടത്ത് തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളാണ് ഇവര്‍ കൈകാര്യം ചെയ്തത്. കുറ്റവാളികളോട് ഇടപെടുമ്പോള്‍ സ്വയം സുരക്ഷിതരാകാനുള്ള പരിശീലനവും ഇവര്‍ നേടിയിട്ടുണ്ട്. എങ്കിലും പല സാഹചര്യങ്ങളിലും ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. ഈ വര്‍ഷം ആദ്യ ആറ് മാസത്തിനുള്ളില്‍ 25 ഓളം പരിശീലന പരിപാടികളില്‍ പങ്കെടുത്തു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.