asia cup t20
Posted By Editor Posted On

asia cup t20: ദുബായ് ഏഷ്യാ കപ്പ് മത്സരം: ഗതാഗത മുന്നറിയിപ്പുമായി അധികൃതര്‍

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഞായറാഴ്ച നടക്കുന്ന ഏഷ്യാ കപ്പ് 2022 മത്സരം (asia cup t20) ഹെസ്സ സ്ട്രീറ്റില്‍ ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍. ദുബായ് സ്പോര്‍ട്സ് സിറ്റിയില്‍ ഇന്ന് പാകിസ്ഥാന്‍-ശ്രീലങ്ക ഫൈനല്‍ നടക്കുന്നതിനാല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് ഇന്റര്‍സെക്ഷന് സമീപമുള്ള ഹെസ്സ സ്ട്രീറ്റില്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11 വരെ തിരക്കായിരിക്കുമെന്ന് റോഡ് ആന്‍ഡ് ട്രാഫിക് അതോറിറ്റി (ആര്‍ടിഎ) വ്യക്തമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
പൊതുജനങ്ങള്‍ തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിനോ മത്സര സ്ഥലത്ത് എത്തിച്ചേരുന്നതിനോ ഉമ്മു സുഖീം സ്ട്രീറ്റ് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ദുബായ് സ്പോര്‍ട്സ് സിറ്റിയില്‍ താമസിക്കുന്നവര്‍ക്ക് ബദല്‍ മാര്‍ഗമായി അല്‍ ഫേ റോഡ് ഉപയോഗിക്കാം. വാഹനമോടിക്കുന്നവര്‍ തങ്ങളുടെ യാത്ര നേരത്തെ പ്ലാന്‍ ചെയ്യണമെന്ന് ആര്‍ടിഎ നിര്‍ദേശിച്ചു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.