mahzooz last winning number
Posted By Editor Posted On

mahzooz last winning number: മഹ്‌സൂസ് നറുക്കെടുപ്പിലൂടെ വെയിറ്ററായി ജോലി ചെയ്യുന്ന പ്രവാസിക്ക് ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: മഹ്‌സൂസ് നറുക്കെടുപ്പിന്റെ ഗോള്‍ഡന്‍ സമ്മര്‍ സമ്മാന പദ്ധതിയുടെ രണ്ടാമത്തെ നറുക്കെടുപ്പ് 92-ാമത് പ്രതിവാര നറുക്കെടുപ്പിനൊപ്പം (mahzooz last winning number) 2022 സെപ്റ്റംബര്‍ മൂന്നിനാണ് നടന്നത്. യുഎഇയില്‍ വെയിറ്ററായി ജോലി ചെയ്യുന്ന പ്രവാസിയായ സെയ്ദിനെയാണ് നറുക്കെടുപ്പില്‍ ഭാഗ്യം കടാക്ഷിച്ചത്. നാല് വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന അദ്ദേഹം ആറ് മാസം മുമ്പാണ് മഹ്‌സൂസിനെക്കുറിച്ച് അറിഞ്ഞത്. അന്നു മുതല്‍ എല്ലാ ആഴ്ചയും നറുക്കെടുപ്പില്‍ പങ്കെടുത്തുവരികയായിരുന്നു
പാകിസ്ഥാന്‍ സ്വദേശിയായ ഈ 28 വയസുകാരന്‍, സെപ്റ്റംബര്‍ മൂന്നിന് നറുക്കെടുപ്പ് തത്സമയം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെ പെട്ടെന്ന് തന്റെ പേര് സ്‌ക്രീനില്‍ എഴുതിക്കാണിച്ചപ്പോള്‍ അദ്ദേഹത്തിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സമ്മാനം കിട്ടിയ വിവരം സെയ്ദ് പിന്നീട് തന്റെ മാതാപിതാക്കളെ വിളിച്ചറിയിച്ചു.’ഞാന്‍ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് അവര്‍ ആദ്യം കരുതിയത്. എന്റെ പേരോടു കൂടിയ സ്‌ക്രീന്‍ഷോട്ട് കാണിച്ചുകൊടുത്തപ്പോഴാണ് അവര്‍ക്ക് വിശ്വാസം വന്നത്’ – ആഹ്ലാദത്തോടെ സെയ്ദ് പറയുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
അടുത്തിടെ വിവാഹം നിശ്ചയം കഴിഞ്ഞ സെയ്ദിന് വലിയൊരു വിവാഹ സമ്മാനം കൂടിയായി മാറുകയാണ് ഈ വിജയം. തന്റെ പുതിയ കുടുംബത്തിന് സഹായകരമായ നിക്ഷേപമാക്കി മാറ്റാന്‍ ഈ സമ്മാനം ബുദ്ധിപൂര്‍വം ഉപയോഗിക്കാനാണ് സെയ്ദ് ആലോചിക്കുന്നത്. അടക്കാനാവാത്ത സന്തോഷമായിരുന്നു തനിക്കെന്ന് സെയ്ദ് സമ്മതിക്കുന്നു, ‘ജീവിതത്തില്‍ ആദ്യമായാണ് എനിക്ക് എവിടെ നിന്നെങ്കിലും ഒരു സമ്മാനം ലഭിക്കുന്നത്, ഈ സമ്മാനമാണെങ്കില്‍ വളരെ വലുതും. യുഎഇയില്‍ എന്റെ ഭാവി സുരക്ഷിതമാക്കിയതിന് മഹ്‌സൂസിന് നന്ദി’. ഇപ്പോഴത്തെ ജോലിയില്‍ തന്നെ തുടരാനാണ് താത്പര്യമെന്ന് വ്യക്തമാക്കുന്ന സെയ്ദ്, അടുത്ത ജനുവരിയില്‍ വിവാഹം കഴിയുന്നതോടെ വരുന്ന പുതിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ അധിക വരുമാനമുണ്ടാക്കാനുള്ള സംരംഭം സൃഷ്ടിക്കുകയും ചെയ്യും. ‘ഈ വലിയ വിജയത്തിലൂടെ ലഭിക്കുന്ന പണം, എന്റെ കുടുംബത്തിന് വേണ്ടി ഫലപ്രദമായി നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്’ – സെയ്ദ് പറഞ്ഞു.

2022 ഓഗസ്റ്റ് മാസം മഹ്‌സൂസിന്റെ പ്രതിവാര നറുക്കെടുപ്പുകളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഗ്രാന്റ് ഡ്രോയിലെയും റാഫിള്‍ ഡ്രോയിലെയും സമ്മാനങ്ങള്‍ ലഭിക്കാനുള്ള അവസരത്തിന് പുറമെ ഒരു കിലോഗ്രാം 22 ക്യാരറ്റ് സ്വര്‍ണം അധിക സമ്മാനമായി നല്‍കുന്ന ഗോള്‍ഡന്‍ സമ്മര്‍ നറുക്കെടുപ്പിലും ഉള്‍പ്പെടാനുള്ള അവസരം ലഭിച്ചിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാം. നിങ്ങള്‍ വാങ്ങുന്ന ഓരോ ബോട്ടില്‍ഡ് വാട്ടറും ഗ്രാന്‍ഡ് ഡ്രോയിലേക്കും റാഫിള്‍ ഡ്രോയിലേക്കുമുള്ള ഓരോ എന്‍ട്രി വീതം നല്‍കുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.