lulu group
Posted By Editor Posted On

lulu group: യുഎഇയില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്(lulu group). അല്‍ ഐനിലെ അല്‍ മഖാമില്‍ ആണ് ഏറ്റവും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. 40,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ രണ്ട് നിലകളിലായാണ് ആധുനിക രീതിയില്‍ സജ്ജീകരിച്ച ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. സ്വദേശികളുടെയും വിവിധ രാജ്യക്കാരുടെ താത്പര്യത്തിനനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. അല്‍ ഐനിലെ പതിനഞ്ചാമത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണിത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
അല്‍ ഐനിലെ പ്രാന്തപ്രദേശമായ അല്‍ മഖാമില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു. കൂടുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകളാരംഭിക്കുമ്പോള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലി നല്‍കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇ. ഇസ്ലാമിക് അതോറിറ്റി ചെയര്‍മാന്‍ ഡോ. മുഹമ്മദ് മത്താര്‍ സാലെ അല്‍ കാബി ഉദ്ഘാടനം നിര്‍വഹിച്ചു. ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി സന്നിഹിതനായിരുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.