expat indian
Posted By Editor Posted On

expat indian: യുഎഇ: മസാജിന് വിളിച്ചുവരുത്തി പ്രവാസി ഇന്ത്യക്കാരനില്‍ നിന്ന് വന്‍തുക കൊള്ളയടിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഷാര്‍ജയില്‍ മസാജിന് വിളിച്ചുവരുത്തി പ്രവാസി ഇന്ത്യക്കാരനില്‍ നിന്ന്(expat indian) വന്‍തുക കൊള്ളയടിച്ചു. കഴിഞ്ഞ ഞായറാഴ്ച ഷാര്‍ജയിലെ അല്‍ മജാസ് പ്രദേശത്താണ് സംഭവം. മസാജിന് വിളിച്ചുവരുത്തി പ്രവാസി ഇന്ത്യക്കാരന്റെ കൈയ്യില്‍ നിന്ന് 47,000ത്തോളം ദിര്‍ഹമാണ് സംഘം കൊള്ളയടിച്ചത്. ഫേസ്ബുക്കിലെ പരസ്യത്തില്‍ കാണിച്ച ഫോണ്‍ നമ്പര്‍ വഴിയാണ് ഇയാള്‍ കെണിയിലകപ്പെട്ടത്. മസാജിനായി സഫ്യ പാര്‍കിന് സമീപത്തെ ഒരു അപ്പാര്‍ട്‌മെന്റിലേക്ക് എത്തിച്ചേരാന്‍ ആവശ്യപ്പെടുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
ഇവിടെ എത്തിയപ്പോള്‍ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. റൂമില്‍ അടച്ചിട്ട് ആഫ്രിക്കന്‍ വംശജരായ രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും ചേര്‍ന്ന് മര്‍ദിച്ചു. പണം തന്നില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പഴ്‌സില്‍ 250 ദിര്‍ഹം മാത്രമേയുള്ളൂ എന്ന് പറഞ്ഞെങ്കിലും മര്‍ദനം തുടരുകയും കഴുത്തില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ജീവന് ഭീഷണിയായതോടെ കൈയിലെ ബാങ്ക് കാര്‍ഡുകളുടെ പാസ്വേഡുകള്‍ തട്ടിപ്പുകാര്‍ക്ക് നല്‍കേണ്ടിവരുകയായിരുന്നു. തുടര്‍ന്ന് സംഘത്തിലെ ഒരാള്‍ പുറത്തേക്കുപോയി വിവിധ എ.ടി.എമ്മുകളില്‍ നിന്നായി ക്രെഡിറ്റ് കാര്‍ഡിലെ പരമാവധി തുകയടക്കം പിന്‍വലിച്ച് തിരിച്ചുവന്നു.
മൂന്നു മണിക്കൂറിനുശേഷം അപ്പാര്‍ട്‌മെന്റില്‍നിന്ന് മോചിതനായി വീട്ടിലെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടത് വ്യക്തമായത്. ആകെ 46505 ദിര്‍ഹം നഷ്‌പ്പെട്ടിരുന്നു. തുടര്‍ന്ന് ഉടന്‍ ബുഹൈറ പൊലീസ് സ്റ്റേഷനിലെത്തി പരാതിയറിയിച്ചു. ഉടന്‍ നടപടി സ്വീകരിച്ച പൊലീസ് അപ്പാര്‍ട്‌മെന്റ് റെയ്ഡ് ചെയ്‌തെങ്കിലും ഒരാളെയും കണ്ടെത്താനായില്ല. തുടര്‍ന്ന് കെട്ടിട ഉടമയെ പൊലീസ് ചോദ്യം ചെയ്തു. കുറ്റവാളികളെ പിടികൂടാന്‍ ഊര്‍ജിത അന്വേഷണം നടന്നുവരുകയാണെന്ന് ഷാര്‍ജ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.