etihad rail map
Posted By Editor Posted On

etihad rail map: യുഎഇ: ഇത്തിഹാദ് റെയില്‍ ഫ്രൈറ്റ് ടെര്‍മിനലുമായി ബന്ധിപ്പിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: ഇത്തിഹാദ് റെയില്‍ (etihad rail map) ഫ്രൈറ്റ് ടെര്‍മിനലുമായി ബന്ധിപ്പിച്ചു. അബുദാബിയുടെ വ്യവസായ നഗരമായ ഐകാഡ് സിറ്റിയിലെ ഫ്രൈറ്റ് ടെര്‍മിനലുമായാണ് ബന്ധിപ്പിച്ചത്. ഇത്തിഹാദ് റെയിലിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായാണ് ചരക്കു ടെര്‍മിനലുമായി ബന്ധിപ്പിച്ചത്. പുതിയ പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കി പരീക്ഷണ ഓട്ടം നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
2.5 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഫ്രൈറ്റ് ടെര്‍മിനലിന് വര്‍ഷത്തില്‍ 2 കോടി ടണ്‍ ചരക്കു കൈകാര്യം ചെയ്യാനാവും. യുഎഇ-സൗദി അതിര്‍ത്തിയില്‍ നിന്ന് ഫുജൈറ തുറമുഖം വരെ നീളുന്ന ഇത്തിഹാദ് റെയില്‍ താമസ, വ്യാവസായിക, ഉല്‍പാദന കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ചാണ് കടന്നുപോകുക.
തുടക്കത്തില്‍ ചരക്കു നീക്കമാണ് ലക്ഷ്യമെങ്കിലും വൈകാതെ യാത്രാ സംവിധാനവും ഒരുക്കുന്നുണ്ട്. ജൂലൈയില്‍ ഖലീഫ തുറമുഖവുമായും ബന്ധിപ്പിച്ചിരുന്നു. സൗദി അറേബ്യ-യുഎഇ അതിര്‍ത്തി മുതല്‍ ഫുജൈറ വരെ 1,200 കിലോമീറ്റര്‍ നീളുന്ന ഇത്തിഹാദ് റെയില്‍ ശൃംഖലയില്‍ വ്യാപാര, വ്യവസായ, ഉല്‍പാദന, ചരക്കുഗതാഗത, പാര്‍പ്പിട മേഖലകളെ ബന്ധിപ്പിക്കും. ഭാവിയില്‍ ജിസിസി റെയിലുമായും ബന്ധിപ്പിക്കും.
2015ലാണ് റെയില്‍ പദ്ധതിയുടെ 265 കിലോമീറ്റര്‍ വരുന്ന ആദ്യഘട്ടം പൂര്‍ത്തിയായത്. നിലവില്‍ അബുദാബി അല്‍ ദഫ്രയിലെ ഷാ, ഹബ്ഷന്‍ വാതക മേഖലയില്‍നിന്നു റുവൈസ് തുറമുഖം വരെയുള്ള പാതയിലൂടെ പ്രതിദിനം 22,000 ടണ്‍ സള്‍ഫര്‍ കൊണ്ടുപോകുന്നുണ്ട്. പദ്ധതി പൂര്‍ണമാകുന്നതോടെ ചരക്കുനീക്കം 5 കോടിയായി വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത്തിഹാദ് റെയിലിന്റെ പ്രധാന പാതയുമായി ഫ്രൈറ്റ് ടെര്‍മിനലിനെ ബന്ധിപ്പിച്ചതോടെ ചരക്കുനീക്കം സുഗമമാക്കും. ഇറക്കുമതിയും കയറ്റുമതിയും ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്ന് റെയില്‍ റിലേഷന്‍സ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ മര്‍സൂഖി പറഞ്ഞു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.