car modification
Posted By Editor Posted On

car modification: കാറിലെ ഫീച്ചറുകള്‍ പരിഷ്‌ക്കരിക്കാന്‍ ഒരുങ്ങുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ…

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: നിങ്ങള്‍ കാറിലെ ചില ഫീച്ചറുകള്‍ പരിഷ്‌ക്കരിക്കാന്‍ (car modification) ആഗ്രഹിക്കുന്നുവെങ്കില്‍, അവ യുഎഇയുടെ ട്രാഫിക് നിയമത്തിന്റെ മാനദണ്ഡങ്ങള്‍ക്കുള്ളിലാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ട്രാഫിക് നിയന്ത്രണത്തിന്റെ നിയമങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച 2017-ലെ മന്ത്രിതല പ്രമേയം നമ്പര്‍ (178), പ്രകാരം യുഎഇയില്‍ നിരവധി ട്രാഫിക് നിയമങ്ങളുണ്ട്. അതിനാല്‍, വാഹനം അപ്ഡേറ്റു ചെയ്യാനായി പോകുകയാണെങ്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങളും പിഴകളും ഇതാ. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
നിയമവിരുദ്ധമായ ടിന്റിംഗ്
കാറിന്റെ ഗ്ലാസുകള്‍ ടിന്റിംഗ് ചെയ്യുന്നതിന് അനുവദനീയമായ ശതമാനം കവിയുകയോ ‘അണ്‍ പെര്‍മിറ്റഡ്’ വാഹനത്തിന് (ടാക്‌സികള്‍, ട്രക്കുകള്‍) നിറം നല്‍കുകയോ ചെയ്താല്‍ 1,500 ദിര്‍ഹം പിഴ ഈടാക്കും.
യുഎഇ ട്രാഫിക് നിയമം അനുസരിച്ച്, ഡ്രൈവര്‍മാര്‍ക്ക് അവരുടെ കാറിന്റെ വിന്‍ഡോകളില്‍ 50 ശതമാനം ടിന്റ് ഉപയോഗിക്കാന്‍ അനുവാദമുണ്ട്. എന്നിരുന്നാലും, ടാക്സികള്‍ക്കും ട്രക്കുകള്‍ക്കും അവയുടെ ജനാലകള്‍ക്ക് നിറം കൊടുക്കാന്‍ അനുവാദമില്ല.
വാഹനത്തിന്റെ എഞ്ചിന്‍ പരിഷ്‌കരിക്കുക
യുഎഇ ട്രാഫിക് നിയമമനുസരിച്ച്, വാഹനത്തില്‍ ക്രമീകരണം വരുത്തിയ ശേഷം പരിശോധനയ്ക്ക് പോകാത്ത വാഹനമോടിക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തും.
മാറ്റങ്ങള്‍ വരുത്തിയ ശേഷം വാഹനം പരിശോധിക്കാതിരിക്കുക
യുഎഇ ട്രാഫിക് നിയമമനുസരിച്ച്, വാഹനത്തില്‍ ക്രമീകരണം വരുത്തിയ ശേഷം പരിശോധനയ്ക്ക് പോകാത്ത വാഹനമോടിക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തും.

വാഹനത്തിന്റെ നിറം നിയമവിരുദ്ധമായി മാറ്റുക
നിങ്ങളുടെ വാഹനത്തിന്റെ നിറം മാറ്റാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍, എമിറേറ്റിലെ പോലീസ് അതോറിറ്റിയുടെ അനുമതി ആവശ്യമാണ്. നിങ്ങളുടെ കാറിന്റെ നിറം മുമ്പ് വെള്ളയായിരുന്നുവെങ്കിലും പോലീസ് അധികാരികളുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഷേഡ് വൈബ്രന്റ് റെഡ് നിറത്തിലേക്ക് മാറ്റുകയാണെങ്കില്‍, നിങ്ങള്‍ക്ക് 800 ദിര്‍ഹം പിഴ ലഭിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ വിശദാംശങ്ങളില്‍ കാറിന്റെ യഥാര്‍ത്ഥ നിറം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. നിറം മാറിയതിന് ശേഷം വാഹനത്തിന്റെ രജിസ്ട്രേഷന്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍, മുമ്പത്തെ നിറമായിരിക്കും കാണിക്കുക. കൂടാതെ നിങ്ങളുടെ ലോക്കല്‍ പോലീസ് അതോറിറ്റിയില്‍ നിന്ന് ഒരു എന്‍ഒസി ലഭിക്കുന്നതുവരെ യുഎഇയിലെ കാര്‍ ഗാരേജുകള്‍ വാഹനത്തിന്റെ നിറം മാറ്റാന്‍ തയ്യാറാകില്ല.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും


Comments (0)

Leave a Reply

Your email address will not be published.