pravasi
Posted By Editor111 Posted On

pravasi യുഎഇയിൽ പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

അബുദാബി : പ്രവാസി pravasi യുവാവിന് ഹൃദയാഘാതം മൂലം ദാരുണാന്ത്യം. മലപ്പുറം ഒതുക്കുങ്ങൽ മഞ്ഞക്കണ്ടൻ സൈനുദ്ധീന്റെ മകൻ സിയാദ് (36) ആണ് മരിച്ചത്.ഇയാൾ പത്ത് വർഷമായി അബുദാബി മസാർ സൊല്യൂഷൻസ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.ബുധനാഴ്ച രാത്രിയിൽ നടക്കാനിറങ്ങിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു. മാതാവ്: ജമീല. ഭാര്യ: ജസീല. മക്കൾ: ഫർഹാൻ (7 ), അമാൻ (3 ). സഹോദരങ്ങൾ: മാസ്നിയ, മുഹ്സിന, ഫാതിമ ഫിദ, സൈഫുദ്ധീൻ കുഴിപ്പുറം(ദുബൈ), മുർഷിദ് മങ്ങാട്ടു പുലം( ദുബൈ). വേങ്ങര മണ്ഡലം കെഎംസിസി യുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കാൻ ഉള്ള നടപടികൾ പൂർത്തിയായി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF

Comments (0)

Leave a Reply

Your email address will not be published.