civil cases
Posted By Editor111 Posted On

personal court dubaiഅടിവസ്ത്രത്തിൽ ഉറങ്ങുന്ന സഹപ്രവർത്തകന്റെ വീഡിയോ പ്രചരിപ്പിച്ചു : ഡ്രൈവർക്ക് ജയിൽ ശിക്ഷ

നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് : അടിവസ്ത്രത്തിൽ ഉറങ്ങുന്ന സഹപ്രവർത്തകന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കുറ്റത്തിന് 33 കാരനായ ഡ്രൈവർക്ക് ജയിൽ ശിക്ഷ വിധിച്ചു ദുബായ് കോടതി.മൂന്ന് മാസം ഇയാൾ ജയിൽ ശിക്ഷ അനുഭവിക്കണം. കൂടെ ജോലി ചെയ്ത ആളാണ് തന്റെ വീഡിയോ പ്രചരിപ്പിച്ചുവെന്ന പേരിൽ പരാതി നൽകിയത്.personal court dubai ഒട്ടേറെ ഫെയ്സ്ബുക്ക് പേജുകളിൽ വിഡിയോ പ്രചരിച്ചതോടെയാണ് ഇക്കാര്യം സഹപ്രവർത്തകൻ അറിയുന്നത്. ഇതോടെ വീഡിയോ എടുത്ത സുഹൃത്തിനെതിരെ പരാതി നൽകുകയായിരുന്നു. ഇയാളുടെ താമസ വീസയുടെ കാലാവധി കഴിഞ്ഞതിനാൽ പുതുക്കിയിട്ടില്ലായിരുന്നു. തുടർന്ന്, സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കുന്നതിന് കമ്പനി മാനേജ്‌മെന്റുമായി മധ്യസ്ഥത വഹിക്കാൻ ആവശ്യപ്പെട്ട് സംഭവദിവസം രാവിലെ സഹപ്രവർത്തകന്റെ മുറിയിലെത്തി. തുടർന്ന് സമ്മതമില്ലാതെ വിഡിയോ പകർത്തി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

info

Comments (0)

Leave a Reply

Your email address will not be published.