Posted By Editor111 Posted On

dubai metro ദുബായ്‌ നഗരത്തിന്റെ പ്രിയപ്പെട്ട മെട്രോ യാത്രയ്‌ക്ക് ഇന്ന് 13–ാം ജന്മദിനം

ദുബായ്: ദുബായ്‌ നഗരത്തിന്റെ പ്രിയപ്പെട്ട മെട്രോ dubai metro യാത്രയ്‌ക്ക് ഇന്ന് 13 –ാം ജന്മദിനം. 2009 സെപ്റ്റംബർ 9 ന് രാത്രി 9 ന് ഒൻപതാം മിനിറ്റിന്റെ ഒൻപതാം സെക്കൻഡിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ആദ്യ യാത്ര ആരംഭിച്ചത്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF

തുടർന്ന് പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായി മെട്രോ മാറുകയായിരുന്നു. പിന്നീട് 89.3 കിലോമീറ്റർ ദൈർഘ്യമുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാത്ത മെട്രോ ശൃംഖലയായി ദുബായ് മെട്രോ മാറുകയും ചെയ്തു.ഴിഞ്ഞ 13 വർഷത്തിനിടെ 1.9 ബില്യൻ യാത്രക്കാർക്കു മെട്രോ സേവനം നൽകിയിട്ടുണ്ട്.പ്രവർത്തന കാര്യക്ഷമതയും സുരക്ഷയും നൽകുന്ന കാര്യത്തിൽ 2022-ന്റെ ആദ്യ പകുതിയിൽ ദുബായ് മെട്രോ 99.8 ശതമാനത്തിലെത്തി, കഴിഞ്ഞ വർഷത്തെ റെക്കോർഡ് 99.73 ശതമാനത്തിൽ നിന്ന് ഉയർന്നു. 2030 നകം ഡ്രൈവറില്ലാ പൊതുഗതാഗതത്തിന്റെ വിഹിതം 30 ശതമാനമായി ഉയർത്താനുള്ള ദുബായുടെ കാഴ്ചപ്പാടിനോടൊപ്പം നിൽക്കുകയാണ് ദുബായ് മെട്രോ.ഒരു ദിശയിലേക്കു മണിക്കൂറിൽ 23000ത്തിലേറെ യാത്രക്കാരെയുംകൊണ്ടാണ് മെട്രോ സർവീസ് നടത്തുന്നത്.

ഇത് ഇരുദിശകളിലേക്കും 46,000 പേരെയും കൊണ്ടുപോകുന്നു. മണിക്കൂറിൽ 45 കിലോമീറ്ററാണു വേഗം. ഇതേ വേഗത്തിലാണു മെട്രോ പുലർച്ചെമുതൽ പാതിരാത്രിവരെ സർവീസ് നടത്തുന്നത്. പരീക്ഷണമായി തുടങ്ങിയ ദുബായിലെ മെട്രോ വൻവിജയമായതിന്റെ സംതൃപ്‌തിയിലാണു ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അധികൃതർ. കുട്ടികൾക്കും സ്‌ത്രീകൾക്കും മാത്രമായി കോച്ചുകൾ ഏർപ്പെടുത്തിയതു കൂടുതൽ യാത്രാസുരക്ഷിതത്വം നൽകുന്നു.കാൽനടയാത്രക്കാർക്കും ഡ്രൈവർമാർക്കും മെട്രോസ്‌റ്റേഷനുകൾ മുൻകൂട്ടി അറിയിക്കാൻ സൂചനാബോർഡുകൾ സ്‌ഥാപിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published.